തമിഴ്‌നാട്ടിലെ ഒരു സർക്കാർ ആശുപത്രിയിൽ നിന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. മയിലാടുംതുറയിലെ കോൺഗ്രസ് എംഎൽഎ എസ് രാജകുമാർ തന്‍റെ ചെരുപ്പ് നഴ്‌സിനെക്കൊണ്ട് എടുപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച മയിലാടുതുറൈ ജില്ലയിലെ കുത്താലം സർക്കാർ ആശുപത്രിയിൽ എംഎൽഎ സന്ദർശനം നടത്തുന്നതിനിടെയാണ് സംഭവം. രാഷ്ട്രീയ നേതാക്കളും സോഷ്യൽമീഡിയയും ഈ പ്രവൃത്തിയിൽ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വീഡിയോ വൈറലാവുകയായിരുന്നു.
എന്നാൽ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നുതായും തള്ളുന്നതായും പ്രഖ്യാപിച്ച് എസ് രാജ് കുമാർ രംഗത്തെത്തി.’ആശുപത്രി വളപ്പിൽ നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഞാൻ കുത്താലം സർക്കാർ ആശുപത്രിയിൽ പോയി. ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിക്കാൻ പോകുമ്പോൾ ചട്ടപ്രകാരം, ചെരിപ്പൂരി വയ്ക്കുകയുണ്ടായി’. തിരിച്ചു വന്നപ്പോൾ ഒരു നഴ്സ് സ്വമേധയാ ആ പാദരക്ഷകൾ എടുത്ത് താഴെ വെച്ചു തന്നതാണെന്നും താൻ അവരോടൊന്നും പറഞ്ഞിട്ടില്ലെന്നും എംഎൽഎ പറഞ്ഞു.
ALSO READ; മനിലയിൽ കുടിയേറ്റക്കാർ പാർത്ത ചേരി തീവിഴുങ്ങി, കത്തി നശിച്ചത് ആയിരത്തിലധികം വീടുകൾ
ആ സ്ലിപ്പർ എടുക്കാൻ ഞാൻ ആരെയും നിർബന്ധിച്ചിട്ടില്ല, ആരോഗ്യ പ്രവർത്തകരോട് എനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ട്. ചിലർ ആ വീഡിയോയുടെ ഒരു പ്രത്യേക ഭാഗം ക്രോപ്പ് ചെയ്തും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചും വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും കോൺഗ്രസിന്‍റെ നിയമസഭാംഗമായ എസ് രാജ് കുമാർ കൂട്ടിച്ചേർത്തു.
தூய்மை பணிகளுக்கு பாரத பிரதமர் நரேந்திர மோடி அவர்கள் பாத பூஜை செய்து அவர்களை கெளரவிக்கும் காணொளியை நாம் அனைவரும் பார்த்திருக்கிறோம்.
— H Raja (@HRajaBJP) November 22, 2024
பள்ளி குழந்தைகளுக்கு உத்தர பிரதேச முதலமைச்சர் திரு.யோகி ஆதித்யநாத் அவர்கள் பாத பூஜை செய்து அவர்களுக்கு நற்பண்புகள் குறித்து உபதேசிக்கும்… pic.twitter.com/Aps6o0wtKw
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here