ശരിക്കും എന്താണ് ഈ പയ്യന്റെ പ്രശ്നം? പച്ച മുളക് മുളക് പൊടിയിൽ മുക്കി തിന്നുന്നു, കരയുന്നു, പച്ച മീൻ തിന്നുന്നു; സോഷ്യൽ മീഡിയയിൽ എയറിലായി വൈറലായ വീഡിയോ

സോഷ്യൽ മീഡിയയിൽ റീച്ചിന് വേണ്ടി എന്തും ചെയ്യുന്ന ഒരു കൂട്ടം ചെറുപ്പക്കാർ ഉണ്ട്. ചിലർ സാഹസങ്ങൾ കാണിക്കുമ്പോൾ മറ്റു ചിലർ വിഡ്ഢിത്തരങ്ങൾ കൊണ്ട് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കും. ഇപ്പോഴിതാ നോർത്ത് ഇന്ത്യയിൽ നിന്നുള്ള ഒരു യുവാവിന്റെ മുളക് പൊടിയും പച്ച മീനുമൊക്കെ കഴിക്കുന്ന വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ALSO READ: ‘ഞാൻ ഒരുപാട് പേർക്ക് മമ്മൂട്ടിയുടെ ആ സിനിമ സജസ്റ്റ് ചെയ്തു, എന്തോ ഒരു പ്രത്യേക അവസ്ഥയായിരുന്നു അത് കാണുമ്പോൾ’, പ്രകീർത്തിച്ച് വിജയ് സേതുപതി

പച്ച മുളകും മുളക് പൊടിയും മഞ്ഞപ്പൊടിയും തിന്ന ശേഷം യുവാവ് കരഞ്ഞുകൊണ്ടിരികുന്നതാണ് വീഡിയോ. ഇതുകൊണ്ട് എന്ത് അർഥമാക്കുന്നുവെന്നോ? വിഡിയോയിൽ ഉള്ളത് ആരാണെന്നോ വ്യക്തമല്ല. നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് വിമർശനവുമായി എത്തിയത്. എന്താണ് ഇയാളുടെ പ്രശ്നമെന്നും, എന്തിനാണ് ഇത്തരത്തിൽ വിഡിയോകൾ ചെയ്യുന്നതെന്നും പലരും ചോദിക്കുന്നു.

ALSO READ: ലൂക്കയോ സ്പെയിനോ? ചരിത്രം പക്ഷെ ക്രൊയേഷ്യക്കൊപ്പം, യൂറോ കപ്പിൽ ഇന്ന് തീ പാറും പോരാട്ടങ്ങൾ

അതേസമയം, ഇതേ യുവാവ് തന്നെ പച്ച മീൻ കഴിക്കുന്നത് പോലുള്ള സാഹസങ്ങൾ ചെയ്ത് വീഡിയോ പങ്കുവെച്ചതായും പലരും അഭിപ്രായപ്പെടുന്നുണ്ട്. ഇത്തരം പല വിഡിയോകളും വലിയ ദുരന്തങ്ങൾ ക്ഷണിച്ചു വരുത്താറുണ്ടെന്നും സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News