ബിജെപിക്ക് വന്‍ തിരിച്ചടി; മോദി സര്‍ക്കാരിന്‍റെ അ‍ഴിമതികള്‍ തുറന്നുകാട്ടി ഒരു വെബ്‌സൈറ്റ്

ബിജെപിയെ പ്രതിസന്ധിയിലാക്കി, മോദി സര്‍ക്കാരിന്‍റെ അ‍ഴിമതികളുടെ വിശദാംശങ്ങള്‍ തുറന്നുകാട്ടിയുള്ള വെബ്‌സൈറ്റ്. ‘കറപ്‌ട്‌ മോദി ഡോട്‌ കോം’ എന്ന പേരിലുള്ള വെബ്‌സൈറ്റ് വലിയ ചര്‍ച്ചയാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് തുറന്നിട്ടത്. റഫേല്‍, ഐഎല്‍ ആന്‍ഡ് എഫ്‌എസ്, കേരളത്തിലെ അദാനി എയര്‍പോര്‍ട്ട്, അസം സിവില്‍ സര്‍വീസ് പരിക്ഷ, ഇ – ടെന്‍ഡര്‍, ഡിഡിസിഎ, നോട്ടുനിരോധനം, നീരവ് മോദി, നര്‍മദ പ്ലാന്‍റേഷന്‍ എന്നിങ്ങനെ മോദി സര്‍ക്കാര്‍ നടത്തിയ നിരവധി അ‍ഴിമതികളുടെ വിവരമാണ് വെബ്‌സൈറ്റിലുള്ളത്.

Also Read; കൈരളി റിപ്പോർട്ടറെ വർഗീയവാദി എന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവം; രാജ്‌മോഹൻ ഉണ്ണിത്താനെതിരെ പ്രതിഷേധമറിയിച്ച് കേരള പത്രപ്രവർത്തക യൂണിയൻ

എ മുതല്‍ സെഡ് വരെ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് അ‍ഴിമതികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയത്. രണ്ടായിരം രൂപ നോട്ടുകൊണ്ടുള്ള നരേന്ദ്ര മോദിയുടെ പൂര്‍ണചിത്രമുള്ള ഗ്രാഫിക്‌സ് ഫോട്ടോയും വെബ്‌സൈറ്റില്‍ കാണം. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ഈ വെബ്‌സൈറ്റ് വന്‍ പ്രഹരമാണ് ബിജെപിയ്‌ക്കുണ്ടാക്കിയത്. ഉടനെ തന്നെ ഈ വെബ്‌സൈറ്റ് പൂട്ടിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ നടത്തും എന്നിങ്ങനെ നിരവധി ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

Also Read; “ദൂരദർശനിലെ ‘ദി കേരള സ്റ്റോറി’ സംപ്രേഷണം: കേരള വിരുദ്ധവും വിദ്വേഷം പരത്തുന്നതുമായ സിനിമ പ്രദർശിപ്പിക്കാനുള്ള മോദി സർക്കാരിന്റെ നീക്കം പ്രതിഷേധാർഹം”: മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News