‘പെറൂസീറ്റസ്’ന്റെ ഫോസിൽ ; ഭൂമിയിലെ ഏറ്റവും വലിയ ജീവിയുടേതെന്ന് ഗവേഷകർ

തെക്കൻ പെറുവിലെ തീരദേശ മരുഭൂമിയിൽ നിന്ന്  ഏറ്റവും  വലിയ തിമിംഗല ഫോസിൽ കണ്ടെത്തി. ഇത് ഭൂമിയിലെ എക്കാലത്തെയും ഏറ്റവും വലിയ ജീവിയുടേതാകാ​മെന്ന് ഗവേഷകർ. ‘പെറൂസീറ്റസ്’ എന്ന് പേരിട്ട തിമിംഗലത്തിന്റെ ഭാഗിക അസ്ഥികൂടമാണ് ഇതുവരെകിട്ടിയത്. 3 കശേരുക്കളും നാല് വാരിയെല്ലുകളും ഇടുപ്പിന്റെ ഒരു ഭാഗവുമാണ് കുഴിച്ചെടുത്തത്. വൻ ഭാരമുള്ളതിനാൽ ഓരോ വർഷവും ഒന്നോ രണ്ടോ എണ്ണം മാത്രമേ ഖനനം ചെയ്യാൻ കഴിഞ്ഞിരുന്നുള്ളു. അതിന്റെ അസ്ഥികൂടം മാത്രം 5 മുതൽ 8 ടൺ വരെ ഭാരമുണ്ടായിരുന്നു. നിലവിലെ നീലത്തിമിംഗലത്തിന്റെ ഇരട്ടിയാണിത്. നീലത്തിമിംഗലവും വലിയ ദിനോസറുകളും ഉൾപ്പെടെയുള്ള ജീവികളേക്കാൾ ഭാരം പെറൂസീറ്റസിനുണ്ടെന്നാണ് ഗവേഷകർ പറയുന്നത്

also read :മനോജ് തീവാരി ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

ഏകദേശം 38-40 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഇയോസീൻ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഈ തിമിംഗലത്തിന് 340 മെട്രിക് ടൺ വരെ ഭാരം കണക്കാക്കുന്നതായി ശാസ്ത്രജ്ഞർ പറഞ്ഞു. 66 അടി (20 മീറ്റർ) നീളമാണ് ഇതിനുണ്ടാവുക. തലയോട്ടിയുടെയോ പല്ലിന്റെയോ അവശിഷ്ടങ്ങളൊന്നും ലഭിച്ചിട്ടില്ല അതുകൊണ്ടുതന്നെ ഇതിന്റെ ഭക്ഷണക്രമവും ജീവിതശൈലിയും എങ്ങനെയാണെന്ന് കണ്ടെത്താനായിട്ടില്ല. നീലത്തിമിംഗലം ഉൾപ്പെടെയുള്ള ഇന്നത്തെ ബലീൻ തിമിംഗലങ്ങളെപ്പോലെ പെറൂസീറ്റസ് ഒരു ഫിൽട്ടർ-ഫീഡറായിരിക്കാൻ സാധ്യതയില്ലെന്ന് ഗവേഷകർ പറഞ്ഞു. തിമിംഗല ഫോസിലുകൾ കൊണ്ട് സമ്പന്നമാണ് പെറുവിലെ തീരദേശ മരുഭൂമി.

also read :ആളുമാറി അറസ്റ്റ് : സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News