കാട്ടുപന്നി കുറുകേ ചാടി, അപകടത്തില്‍ നാലരവയസുകാരന്‍ മരിച്ചു

ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ നാലര വയസുകാരന് ദാരുണാന്ത്യം. വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ ഷമീര്‍-സുബൈറ ദമ്പതികളുടെ മകന്‍ മുഹമ്മദ് യാമിനാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന മുഹമ്മദ് യാമിന്റെ അമ്മ സുബൈറയ്ക്കും സഹോദരന്‍ മുഹമ്മദ് അമീനും പരുക്കേറ്റു. ഇവര്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കാട്ടുപന്നി കുറുകെചാടിയതോടെ നിയന്ത്രണം വിട്ട ഓട്ടോ മറിയുകയായിരുന്നു. രാത്രി ഒമ്പതരയോടെ മേപ്പാടി വടുവഞ്ചാല്‍ റോഡില്‍ നെടുങ്കരണ ടൗണില്‍ വെച്ചാണ് അപകടമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News