തിരുവനന്തപുരം മംഗലപുരത്ത് കണ്ട കാട്ടുപോത്തിനെ മയക്കുവെടിവെച്ചു; വെടികൊണ്ട പോത്ത് വീണ്ടും കാട്ടിൽ കയറി

തിരുവനന്തപുരം മംഗലപുരത്ത് കണ്ട കാട്ടുപോത്തിനെ മയക്കുവെടിവെച്ചു. വെടികൊണ്ട പോത്ത് റോഡിലൂടെ ഓടി, വീണ്ടും കാട്ടിൽ കയറി. കണ്ടെത്തിയത് കാട്ടുപോത്തെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് അതിനെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചത്. ദൗത്യത്തിനായി അഞ്ചൽ, കുളത്തൂപുഴ, പാലോട്,പരുത്തിപള്ളി റെയ്ഞ്ചുകളിൽ നിന്നും അൻപതോളം വനപാലകരും ആർ ആർ ടി സംഘങ്ങളും സ്ഥലത്തത്തിയിരുന്നു.

Also Read; കുവൈറ്റ് കല ട്രസ്റ്റ് പുരസ്കാരം കൈരളിന്യൂസ് എക്സിക്യൂട്ടിവ് എഡിറ്റർ ശരത്ചന്ദ്രന്; മന്ത്രി എംബി രാജേഷ് അവാർഡ് സമ്മാനിക്കും

ജില്ലാഭരണ കൂടത്തിൻ്റെയും സഹായത്തോടെയാണ് ശ്രമം. നിലവിൽ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ മംഗലപുരം തലയ്ക്കോണത്ത് ടെക്നോ സിറ്റിക്ക് സമീപത്തെ പുരയിടങ്ങളിൽ മേഞ്ഞു നടക്കുകയായിരുന്ന കാട്ടുപോത്തിനെയാണ് നാട്ടുകാർ കണ്ടത്. ആദ്യം പശുവാണെന്ന് കരുതിയെങ്കിലും പിന്നീട് കാട്ടുപോത്താണെന്ന് മനസിലാക്കി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

Also Read; 19ാം നിലയിലെ ബാല്‍ക്കണിയില്‍ ഷമിയെ കണ്ടത് പുലര്‍ച്ചെ 4 മണിക്ക് ;ആത്മഹത്യ നീക്കം വിവരിച്ച് സുഹ്യത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News