കാട്ടു പൂച്ച കടിച്ചെടുത്തു കൊണ്ടുപോയ നവജാതശിശുവിന് ദാരുണാന്ത്യം. അമ്മയ്ക്കരികിൽ കിടന്നുറങ്ങിയ കുഞ്ഞിനെയാണ് കാട്ടുപൂച്ച കടിച്ചെടുത്തത്. ഉത്തർപ്രദേശിലെ ഉസാവൻ പൊലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച്ച രാത്രിയായിരുന്നു സംഭവം.
അസ്മ-ഹസൻ ദമ്പതികളുടെ പതിനഞ്ച് ദിവസത്തിൽ താഴെ പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കുഞ്ഞിനെ പൂച്ച കടിച്ചുകൊണ്ടുപോകുന്നത് കണ്ട് പിതാവ് പിന്നാലെ ഓടിയെങ്കിലും രക്ഷിക്കാനായില്ല. പതിനഞ്ച് ദിവസം മുമ്പാണ് അസ്മ ഇരട്ട കുഞ്ഞുങ്ങളെ പ്രസവിച്ചത്.
Also Read: പത്തനംതിട്ടയിൽ ചൂരൽ വടി കൊണ്ട് മൂന്നാം ക്ലാസുകാരിയെ അടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു
തിങ്കളാഴ്ച്ച രാത്രി അമ്മയ്ക്കരികിൽ ഉറങ്ങിക്കിടക്കുകയായിരുന്നു രണ്ട് കുഞ്ഞുങ്ങളും. ഈ സമയത്ത് എത്തിയ പൂച്ച രിഹാൻ എന്ന് പേരിട്ട ആൺകുഞ്ഞിനെ കടിച്ചെടുത്ത് ഓടുകയായിരുന്നു. അനക്കം ശ്രദ്ധിച്ച് അമ്മ അസ്മ ബഹളം വെച്ചെങ്കിലും കുഞ്ഞുമായി പൂച്ച വീടിന് മുകളിൽ കയറുകയായിരുന്നു.ഹസ്സൻ പൂച്ചയുടെ പുറകേ ഓടിയെങ്കിലും വീടിന് മുകളിൽ കയറിയ പൂച്ച കുഞ്ഞിനെ താഴേക്ക് ഇടുകയായിരുന്നു. താഴെ വീണയുടൻ തന്നെ കുഞ്ഞ് മരണപ്പെട്ടു.
അതേസമയം, കുഞ്ഞുങ്ങൾ ജനിച്ചതു മുതൽ കാട്ടുപൂച്ച സ്ഥിരമായി വീട്ടിൽ വന്നിരുന്നതായി പിതാവ് ഹസ്സൻ പറയുന്നു.പൂച്ച കുട്ടികളെ ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കണമെന്ന് കുടുംബാംഗങ്ങൾക്ക് ഇവർക്ക് മുന്നറിയിപ്പ് നല്കുകയുണ്ടായി.
Also Read: റോൾസ് റോയ്‌സിൽ എംഎസ് ധോണി;വീഡിയോ വൈറൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here