യുവതിക്ക് മദ്യം നൽകി നടുറോഡിൽ വെച്ച് പീഡിപ്പിച്ചു, കണ്ടുനിന്നവർ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; സംഭവം മധ്യപ്രദേശിൽ

pocso case in tripura

മധ്യപ്രദേശിൽ യുവതിക്ക് മദ്യം നൽകി നടുറോഡിൽ വെച്ച് ബലാത്സംഗം ചെയ്തതായി പരാതി. വഴിയാത്രക്കാർ പകർത്തിയ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുവതി നൽകിയ പരാതിയിൽ ലോകേഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

Also Read; പഠിച്ചില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; മധ്യപ്രദേശില്‍ അധ്യാപകനെതിരെ കേസ്

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. അതിക്രമത്തെക്കുറിച്ച് പുറത്തുപറയരുതെന്ന് ലോകേഷ് യുവതിയെ ഭീഷണിപ്പെടുത്തി. കൃത്യം നടത്തിയ ശേഷം ഇയാൾ സ്ഥലം വിട്ടു. വഴിയാത്രക്കാർ ഇത് തടയുന്നതിനുപകരം ദൃശ്യങ്ങൾ പകർത്തുകയാണ് ചെയ്തത്.

Also Read; യുവാവ് വീടിനുള്ളിൽ കഴുത്തറത്ത് മരിച്ച നിലയിൽ ; സംഭവം തിരുവനന്തപുരത്ത്

മദ്യലഹരിയിൽ നിന്ന് പുറത്തുവന്നശേഷം യുവതി പരാതി നല്‍കിയെന്നും ലോകേഷിനെ അറസ്റ്റ് ചെയ്തെന്നും പൊലീസ് വ്യക്തമാക്കി. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബിജെപി സർക്കാരിനെതിരെ ധാരാളം വിമർശനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നാട്ടിലെ സ്ഥിതി ഇതാണെങ്കിൽ സംസ്ഥാനത്തെ മറ്റിടങ്ങളിൽ ആളുകൾ തീരെ സുരക്ഷിതരല്ലെന്നാണ് സംഭവത്തിൽ കോൺഗ്രസ് വിമർശനം.

A woman brutally raped in madhya pradesh

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News