താൻ മാസത്തിൽ മൂന്ന് തവണ മരിക്കുമെന്നും മരണാനന്തര ജീവിതത്തിൽ പ്രശസ്തരായ ആളുകളെ കണ്ടുമുട്ടുമെന്നുമുള്ള വിചിത്രവാദവുമായി 57-കാരി. ഈ അവസ്ഥയിലൂടെ കടന്നുപോയപ്പോൾ യേശുവിനെയും വാൾട്ട് ഡിസ്നിയെയും കണ്ടതായും ബെവർലി ഗിൽമോർ വെളിപ്പെടുത്തുന്നു. 1980-കളിലാണ് ഇത്തരത്തിൽ ആദ്യമായി ദൈവത്തെ കാണുന്നത്. അതിനുശേഷം പലതവണ കണ്ടുവെന്നും തുടർച്ചയായ ഈ കൂടിക്കാഴ്ചകളിലൂടെ യേശുവുമായി വ്യക്തിപരമായ ഒരു ബന്ധം വളർത്തിയെടുക്കാൻ സാധിച്ചെന്നും ബെവർലി പറയുന്നു.
20-ാം വയസ്സിൽ ബെവർലി ഗിൽമോറിന് മസ്തിഷ്‌കാഘാതം സംഭവിച്ചിരുന്നു. പലപ്പോഴും കോമയിലേക്കു പോകുന്ന ഒരു ശാരീരികാവസ്ഥ തനിക്കുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയിരുന്നതായും ബെവർലി പറയുന്നു. ഈ അനുഭവങ്ങൾക്കിടയിൽ ഹൃദയം നിലയ്ക്കുന്നത് തനിക്ക് അനുഭവപ്പെടുന്നതായി ഇവർ അവകാശപ്പെട്ടു. വാൾട്ട് ഡിസ്നിയെ കണ്ട കാര്യവും ബെവർലി വിവരിക്കുന്നുണ്ട്.
‘വലിയ ഒരു കെട്ടിടത്തിനു സമീപത്തു വെച്ചാണ് വാൾട്ട് ഡിസ്നിയെ കണ്ടുമുട്ടിയത്. ആ സമയം അദ്ദേഹം കഥകളെല്ലാം കാണിച്ചു തന്നു. ഞാൻ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിൽ ഒരാളായി’, അവർ പറഞ്ഞു. മരിച്ചു പോയ മാതാപിതാക്കളെ കണ്ടതായും അവർ പറഞ്ഞു. ബെൽജിയത്തിലെ ലീജ് സർവ്വകലാശാലയിലെ കോമ സയൻസ് ഗ്രൂപ്പിലെ ഗവേഷകർ ഗിൽമോറുടെ അവസ്ഥ അറിയാനുള്ള പഠനത്തിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here