നിലമേലില്‍ പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീ ലോറിയിടിച്ച് മരിച്ചു. മുരുക്കുമണ്‍ സ്വദേശിനി ഷൈല (51) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം. റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് റോഡിൽ വീണ ഷൈലയുടെ ശരീരത്തിലൂടെ എതിരെ വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു.
ഷൈലയെ ആദ്യം ഇടിച്ച് തെറിപ്പിച്ച കാറും പിന്നീട് ഇടിച്ച ലോറിയും അപകടത്തിനു ശേഷം സംഭവ സ്ഥലത്ത് നിർത്താതെ പോയി. എല്ലാ ദിവസവും ഷൈല പ്രഭാത സവാരിക്ക് ഇറങ്ങാറുണ്ട്. പതിവ് പോലെ ഇന്ന് രാവിലെ നടത്തത്തിന് ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും ഇതിനിടെ പുറത്തായിട്ടുണ്ട്. ദൃശ്യങ്ങളിൽ ഷൈലയെ ഇടിച്ച കാറും തുടർന്ന് ഷൈലയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയ ലോറിയും അമിത വേഗത്തിലായിരുന്നെന്ന് വ്യക്തമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here