കോട്ടയത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കോളജ് വിദ്യാർഥിയായ യുവതി മരിച്ചു

കോട്ടയം ആർപ്പൂക്കരയിൽ ബൈക്ക് ഇലട്രിക് പോസ്റ്റിൽ ഇടിച്ച് യുവതി മരിച്ചു. പോത്താലിൽ ബിജുവിൻ്റെ മകൾ നിത്യ ബിജു (20) ആണ് മരിച്ചത്. മാന്നാനം കെഇ കോളജിലെ ബികോം അവസാന വർഷ വിദ്യാർഥിനിയാണ് മരിച്ച നിത്യ. മാന്നാനത്തെ കോളജിൽ നിന്നും കോട്ടയത്തേക്കുള്ള യാത്രാ മധ്യേയാണ് ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചത്.

ALSO READ: ബിജെപി ‘കോർ’ കമ്മിറ്റി യോഗം ‘പോർ’ കമ്മിറ്റിയായി, ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ നിന്നും കെ സുരേന്ദ്രന് ഒഴിഞ്ഞു മാറാനാകില്ലെന്ന് ഒരു വിഭാഗം നേതാക്കൾ

റോയൽ എൻഫീൽഡിൻ്റെ ബുള്ളറ്റിലായിരുന്നു യുവതിയുടെ യാത്ര. അപകടത്തിൽ ബുള്ളറ്റ് ഭാഗികമായി തകർന്നു. ഇലക്ട്രിക് പോസ്റ്റിൽ തലയിടിച്ചാണ് യുവതിയുടെ മരണമെന്ന് കരുതുന്നു. ഇലക്ട്രിക് പോസ്റ്റിലെ രക്തക്കറ ഇത് സൂചിപ്പിക്കുന്നതാണ്.

ALSO READ: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവ ലോഗോ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു, മത്സരങ്ങൾ 2025 ജനുവരി മുതൽ തിരുവനന്തപുരത്ത്

അപകടം ഉണ്ടായ ഉടൻ തന്നെ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി പത്തുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News