വൈക്കത്ത് ട്രെയിന്‍ കയറുന്നതിനിടെ ട്രാക്കില്‍ വീണ് യുവതിയുടെ കൈ അറ്റു പോയി

വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ കയറുന്നതിനിടെ ട്രാക്കില്‍ വീണ് യുവതിക്ക് ഗുരുതര പരുക്ക്. ട്രാക്കിനിടയില്‍പ്പെട്ട് യുവതിയുടെ കൈ അറ്റു പോയി. കടുത്തുരുത്തി വെള്ളാശ്ശേരി ശ്രീശൈലത്തില്‍ തീര്‍ത്ഥ (20)യ്ക്കാണ് പരുക്കേറ്റത്.

also read :കോടികൾ കളക്ഷനുമായി ജയിലർ; ലാഭത്തിന്റെ ഒരു ഭാഗം രജനീകാന്തിന് നൽകി നിർമ്മാതാവ്

വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം. കോട്ടയം ഭാഗത്തേക്ക് പോകുന്ന മെമു ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. കോട്ടയം കാരിത്താസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ യുവതിയെ പ്രവേശിപ്പിച്ചു.അറ്റു പോയ കൈയും അശുപത്രിയില്‍ എത്തിച്ചിരുന്നു. യുവതിയുടെ അറ്റുപോയ കൈ തുന്നി ചേര്‍ക്കാനുള്ള അടിയന്തര ശസ്ത്രക്രിയകള്‍ ആരംഭിച്ചു.

also read :കുവൈത്തിൽ മയക്കുമരുന്ന് കേസുകളിൽ വൻ വർദ്ധനവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News