പീഡനം കടുക്കുമ്പോള്‍ പരാതി നല്‍കും, അറസ്റ്റ് ചെയ്ത് ജയിലിലാക്കുമ്പോള്‍ ജാമ്യത്തില്‍ ഇറക്കും; സംഭവം ഇങ്ങനെ

ഭര്‍ത്താവില്‍ നിന്ന് പീഡനം സഹിക്കവയ്യാതെ പരാതി നല്‍കുകയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമ്പോള്‍ ജാമ്യത്തിലിറക്കിയും ചെയ്ത് ഭാര്യ. ഗുജറാത്തിലെ മെഹസാന ജില്ലയിലെ കാഡി നഗരത്തില്‍ നിന്നുള്ള പ്രേംചന്ദ് മാലിയും ഭാര്യ സോനുവുമാണ് വാര്‍ത്തയില്‍ ഇടം പിടിച്ചിരിക്കുന്നത്. പത്ത് വര്‍ഷത്തിനിടെ ഏഴ് തവണയാണ് പ്രേംചന്ദിനെ പൊലീസ് അറസ്റ്റ് ചെയ്ത്. അറസ്റ്റ് ചെയ്ത സാഹചര്യത്തിലെല്ലാം സോനു അദ്ദേഹത്തെ പുറത്തിറക്കുകയും ചെയ്തു.

Also Read- രാജ്യതലസ്ഥാനത്തെ നടുക്കി അരുംകൊല; സ്ത്രീയുടെ ശരീരഭാഗങ്ങൾ ചിതറിക്കിടക്കുന്ന നിലയിൽ കണ്ടെത്തി

2001ലായിരുന്നു പ്രേംചന്ദിന്റേയും സോനുവിന്റേയും വിവാഹം. 2014 ല്‍ ഇരുവരും തമ്മില്‍ പ്രശ്‌നം തുടങ്ങി. 2015ലാണ് ഭര്‍ത്താവിനെതിരെ സോനു ആദ്യ പരാതി നല്‍കിയത്. മര്‍ദിച്ചുവെന്നായിരുന്നു പരാതി. ഇതേ തുടര്‍ന്ന് മാസം 2,000 രൂപ സോനുവിന് നല്‍കണമെന്ന് കോടതി ഉത്തരവുമിട്ടു. എന്നാല്‍ ദിവസവേതനക്കാരനായ പ്രേംചന്ദിന് പണം നല്‍കാന്‍ ബുദ്ധിമുട്ട് വന്നു. തുടര്‍ന്ന് സോനുവിനെ അറസ്റ്റ് ചെയ്തു.

അഞ്ചുമാസം ജയിലില്‍ ചെലവിട്ടതിനു പിന്നാലെ ഭാര്യതന്നെ ഇയാളെ ജാമ്യത്തിലിറക്കി. ഇരുവരും പിരിഞ്ഞായിരുന്നു താമസം. കുറേനാളുകള്‍ക്കുശേഷം പ്രശ്‌നങ്ങള്‍ മറന്ന് ഇരുവരും ഒന്നിച്ചു. എന്നാല്‍ വീണ്ടും വഴക്ക് തുടര്‍ന്നു. 2016 മുതല്‍ 2018 വരെ എല്ലാ വര്‍ഷവും സോനുവിന്റെ പരാതിയില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഓരോ തവണയും പ്രേംചന്ദിനെ ജാമ്യത്തില്‍ ഇറക്കിയിരുന്നതും സോനു തന്നെയായിരുന്നു. 2019ലും 2020ലും പ്രേംചന്ദ് അറസ്റ്റിലായി.

Also read- 10 വർഷത്തിനിടെ 15 വിവാഹം… കള്ള ഡോക്ടർ പിടിയിലായതിങ്ങനെ

ഈ വര്‍ഷം ആദ്യവും പ്രേംചന്ദ് അറസ്റ്റിലായി. പേഴ്‌സും മൊബൈല്‍ ഫോണും കാണാനില്ലെന്ന് കാട്ടി പ്രേംചന്ദ് സോനുവുമായി വഴക്കിടുകയായിരുന്നു. ഈ സംഭവത്തില്‍ സോനു പരാതി നല്‍കുകയും പ്രേംചന്ദിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ സംഭവത്തില്‍ ജൂലൈ മാസം പ്രേംചന്ദിനെ സോനു പുറത്തിറക്കി. ഈ സംഭവത്തിന് ശേഷം പ്രേംചന്ദ് വീടുവിട്ടിറങ്ങി. നിലവില്‍ പത്താനില്‍ അമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News