‘രജനികാന്തിന്റെ ആരാധകരെക്കൊണ്ട് പൊറുതിമുട്ടി’, പരാതിയുമായി യുവതി രംഗത്ത്; അച്ചടക്കം പാലിക്കണമെന്ന് തലൈവരുടെ നിർദേശം

ഇന്ത്യൻ സിനിമയുടെ സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ആരാധകരെക്കൊണ്ട് താൻ പൊറുതിമുട്ടിയിരിക്കുകയാണ് എന്ന് അയൽവാസിയുടെ പരാതി. പോയസ് ​ഗാര്‍ഡനിലെ രജനികാന്തിന്‍റെ അയല്‍വാസിയായ സ്ത്രീയാണ് പരാതിയുമായി രംഗത്തെത്തിയത്. ആരാധകരുടെ നിരന്തരമായ ആർപ്പുവിളികളും മറ്റും തങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്നാണ് യുവതി ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. ഇത് വലിയ രീതിയിൽ ചർച്ചയായിരുന്നു.

ALSO READ: ദില്ലിയിൽ അതിശൈത്യം തുടരുന്നു; ട്രെയിൻ വിമാന സർവീസുകൾ വൈകുന്നു

രജനികാന്തിന്‍റെ പിറന്നാള്‍ ദിനത്തിലും മറ്റും പോയസ് ​ഗാര്‍ഡനിലെ വീടിന് മുന്നില്‍ ആരാധകര്‍ സംഘടിക്കാറുണ്ട്. താരത്തോടുള്ള അഭിനിവേശം മൂലം അദ്ദേഹം മുന്നിൽ എത്തുമ്പോൾ അനിയന്ത്രിതമായി ആളുകൾ ആർപ്പുവിളികൾ നടത്താറുണ്ട്. ഇതാണ് യുവതിയുടെ ദൈനം ദിന ജീവിതത്തെ ബാധിച്ചിരിക്കുന്നത്.

ALSO READ: ‘പച്ചക്കള്ളം പടച്ചുവിട്ട് സംഘപരിവാർ’, കിരീടം തട്ടിയിട്ടത് കൈരളി ക്യാമറാമാനെന്ന് വ്യാജ ആരോപണം; പൊളിച്ചടുക്കി കൈരളി ന്യൂസ്

അതേസമയം, യുവതിയുടെ ഈ പരാതി കണക്കിലെടുത്ത് പൊങ്കല്‍ ആശംസകള്‍ നേരുന്ന സമയത്ത് അച്ചടക്കം പാലിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് രജനികാന്ത് ആരാധകരോട് പറഞ്ഞിരുന്നു. സംയമനം പാലിക്കണമെന്നും നിയന്ത്രണം വേണമെന്നും താരം പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News