അര്‍ദ്ധ നഗ്‌നയായ നിലയില്‍ 20കാരിയുടെ മൃതദേഹം; സംഭവത്തില്‍ ദുരൂഹത

വനത്തില്‍ അര്‍ദ്ധ നഗ്‌നയായ നിലയില്‍ യുവതിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ ജാഫര്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വനത്തില്‍ നിന്നാണ് 20 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

കഴുത്തില്‍ പരിക്കേറ്റ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. യുവതിയുടെ മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം ഇന്നലെ ഉത്തര്‍പ്രദേശില്‍ തന്നെ സമാനമായ മറ്റൊരു സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദുരൂഹ സാഹചര്യത്തില്‍ ബലിയ ജില്ലയില്‍ ഒന്‍പത് വയസുകാരന്റെ മൃതദേഹം കുഴിയില്‍ നിന്നും കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration