വൈറല്‍ പാചകരീതിയില്‍ പരീക്ഷണം; മുട്ട പൊട്ടിത്തെറിച്ച് യുവതിയുടെ മുഖത്ത് പൊള്ളലേറ്റു

വൈറല്‍ പാചകരീതിയില്‍ പരീക്ഷണം നടത്തിയ യുവതിക്ക് പൊള്ളലേറ്റു. ഷാഫിയ ബഷീര്‍ എന്ന യുവതിക്കാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ടിക് ടോക്കില്‍ വൈറലായ മൈക്രോവേവ് ഓവനില്‍ മുട്ട പാചകം ചെയ്യുന്ന രീതിയായിരുന്നു യുവതി പരീക്ഷിച്ചത്.

ഒരു പാത്രത്തിലേക്ക് തിളച്ച വെള്ളമെടുത്ത ശേഷം അതില്‍ മുട്ടവെച്ച് മൈക്രോവേവ് ഓവനില്‍വെക്കുന്നതാണ് വൈറലായ പാചകപരീക്ഷണം. കുറച്ച് സമയത്തിന് ശേഷം ഓവനില്‍ നിന്ന് മുട്ട പുറത്തെടുത്തു. മൈക്രോവേവില്‍വെച്ച മുട്ട സ്പൂണ്‍ കൊണ്ട് പൊട്ടിക്കാന്‍ നോക്കിയപ്പോഴാണ് പൊട്ടിത്തെറിച്ചത്. ഇത് നേരെ ചെന്നുവീണത് യുവതിയുടെ മുഖത്തായിരുന്നു.

ടിക് ടോക്കില്‍ കണ്ട പാചക രീതിയാണിതെന്നും ആരും അനുകരിക്കരുതെന്നും യുവതി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അപകടത്തിന് ശേഷം ആരോഗ്യം മെച്ചപ്പെട്ടുവരികയാണ്. ആ സംഭവത്തിന് ശേഷം മുട്ട കഴിക്കില്ലെന്ന് ശപഥം ചെയ്തതായും യുവതി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News