പുഷ്പങ്ങളുടെ വിസ്മയലോകം; ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍ തുറന്നു

പുഷ്പങ്ങളുടെ വിസ്മയലോകമായ ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകരെ വരവേല്‍ക്കാന്‍ പൂന്തോട്ടത്തിലെ ചെടികളെല്ലാം പൂത്തുലഞ്ഞ് നില്‍ക്കുകയാണെന്ന് ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍ അധികൃതര്‍ അറിയിച്ചു.

ALSO READ:ചെറുധാന്യങ്ങളെ ആഹാരരീതിയുടെ ഭാഗമാക്കുക, കൃഷി വകുപ്പിന്റെ മില്ലറ്റ് കഫേകൾ ഇനി തിരുവനന്തപുരത്തും

സന്ദര്‍ശകരെ വിസ്മയിപ്പിക്കുന്ന ഉദ്യാനക്കാഴ്ചകളുമായി ദുബായ് മിറാക്കിള്‍ ഗാര്‍ഡന്റെ പതിമ്മൂന്നാം സീസണ്‍ സജീവമായി. വൈവിധ്യമാര്‍ന്ന പൂക്കള്‍ കൊണ്ട് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും മൃഗങ്ങളും പക്ഷികളും കൊട്ടാരവുമെല്ലാം ഒരുക്കിയാണ് ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍ തുറന്നിരിക്കുന്നത്. 120 ഇനങ്ങളിലായി 15 കോടിയിലേറെ പൂക്കളാണ് ഇത്തവണ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ലോക റെക്കോഡില്‍ ഇടംപിടിച്ച എമിറേറ്റ്സ് എയര്‍ബസ് 380-ന്റെ പുഷ്പ മാതൃക ഇത്തവണയുമുണ്ട്. പൂക്കളുടെ കുടകള്‍ ചൂടിയ നടപ്പാതകളും സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാന്‍ തയ്യാറാക്കിയ പൂക്കളാല്‍ അലങ്കരിച്ച കുടിലുകളുമെല്ലാം ഏറെ മനോഹരമാണ്. ലേക്ക് പാര്‍ക്ക് മറ്റൊരു മറ്റൊരു വിസ്മയമാണ്. പെറ്റൂണിയ, മാരിഗോള്‍ഡ്, ജെറേനിയം തുടങ്ങിയ പുഷ്പങ്ങളാണ് പ്രധാനമായും അലങ്കാരങ്ങളൊരുക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.

ALSO READ:മൊബൈൽ കടയിൽ മൂന്നംഗ സംഘത്തിന്റെ ആക്രമണം, വനിതാ ജീവനക്കാരി അടക്കം രണ്ട് പേർക്ക് പരിക്ക്

അഞ്ച് ലക്ഷത്തിലേറെ പുഷ്പങ്ങളും സസ്യങ്ങളും കൊണ്ട് നിര്‍മിച്ച എമിറേറ്റ്സ് എ380-ന്റെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് രൂപമാണ് ദുബായ് മിറാക്കിള്‍ ഗാര്‍ഡന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്ന്. തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസവും രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുക. വാരാന്ത്യങ്ങളിലും പൊതുഅവധി ദിവസങ്ങളിലും രാത്രി 11 വരെ പാര്‍ക്ക് തുറന്നിരിക്കും. യുഎഇയിലെ താമസക്കാര്‍ക്ക് മുന്‍വര്‍ഷത്തേക്കാള്‍ അഞ്ച് ദിര്‍ഹം കുറവാണ് ഇക്കുറി പ്രവേശനനിരക്ക്. എമിറേറ്റ്സ് ഐഡി കാണിച്ച് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും 60 ദിര്‍ഹത്തിന് പാര്‍ക്കില്‍ പ്രവേശിക്കാം. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ പ്രവേശനമാണ്. എന്നാല്‍ വിനോദസഞ്ചാരികള്‍ക്കും യുഎഇയ്ക്ക് പുറത്തെ താമസക്കാര്‍ക്കും മുതിര്‍ന്നവര്‍ക്ക് 100 ദിര്‍ഹവും കുട്ടികള്‍ക്ക് 85 ദിര്‍ഹവുമാണ് നിരക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News