യോഗാഭ്യാസം ഒരു ചില്ലറക്കാര്യമല്ല, ശ്വാസ നിയന്ത്രണത്തിലൂടെ അധ്യാപിക രക്ഷപ്പെട്ടത് തട്ടിക്കൊണ്ടു പോയി ജീവനോടെ കുഴിച്ചിട്ടവരിൽ നിന്ന്

ആത്മധൈര്യവും ബുദ്ധിയും ഏത് പ്രതിസന്ധി ഘട്ടത്തിലും മനുഷ്യന് തുണയാകും എന്നതിനുള്ള ഒരുത്തമ ഉദാഹരണമാണ് ബെംഗളൂരുവിൽ നിന്നുള്ള യോഗാധ്യാപിക അർച്ചനയുടെ ജീവിതത്തിൽ ഉണ്ടായിരിക്കുന്നത്. 35 കാരിയായ യോഗാധ്യാപിക മരണത്തെ മുഖാമുഖം കണ്ടാണ് ജീവിതത്തിലേക്ക് തിരിച്ചുകയറിയത്. ബെംഗളൂരുവിന് സമീപമുള്ള  ചിക്കബല്ലാപ്പൂർ ജില്ലയിലെ വനമേഖലയിലാണ് സംഭവം നടന്നത്. ഭർത്താവിൻ്റെ സുഹൃത്തായ സന്തോഷുമായുള്ള അർച്ചനയുടെ സൌഹൃദം സന്തോഷിൻ്റെ ഭാര്യ ബിന്ദു തെറ്റിദ്ധരിച്ചതോടെയാണ് ദുരനുഭവങ്ങളുടെ തുടക്കം. അർച്ചനയെ ഏത് വിധേനയും കൊലപ്പെടുത്തണമെന്ന ചിന്തിച്ച ബിന്ദു ഇതിനായി നാല് വാടക കൊലയാളികളെ ഏർപ്പെടുത്തുകയും ചെയ്തു.

ALSO READ: ഭാര്യ പിണങ്ങിപ്പോയി, തിരികെയെത്തണമെങ്കിൽ നരബലിയേ മാർഗമുള്ളൂവെന്ന് മന്ത്രവാദി- വാക്കു കേട്ടതും സമീപ വീട്ടിലെ നാലുവയസുകാരിയെ തട്ടിയെടുത്ത യുവാവിന് 10 വർഷം തടവ് ശിക്ഷ

തുടർന്ന് വാടക കൊലയാളിയായ സതീഷ് റെഡ്ഡി യോഗ പഠിക്കാനെന്ന വ്യാജേന അർച്ചനയെ ബന്ധപ്പെടുകയും അവരുമായി സൗഹൃദത്തിലാകുകയും ചെയ്തു. തുടർന്ന് അധ്യാപികയുടെ വിശ്വാസം നേടിയ ശേഷം, അവളെ തട്ടിക്കൊണ്ടുപോകാൻ ഏർപ്പാട് ചെയ്തു. പദ്ധതി നടപ്പാക്കുകയും ചെയ്തു. മറ്റ് മൂന്നുപേരും സംഘത്തിനൊപ്പം ചേർന്ന് യോഗാധ്യാപികയെ ഒരു കാട്ടിലേക്ക് കൊണ്ടുപോകുകയും കാറിൽ വെച്ച് മർദ്ദിക്കുകയും ചെയ്തു. പെട്ടെന്ന് തനിക്കെതിരെ ആക്രമണം ഉണ്ടായെങ്കിലും ധൈര്യം സംഭരിച്ച് അധ്യാപിക സഹിച്ചു. പിന്നീട് ശ്വാസ നിയന്ത്രണത്തിലൂടെ കൊല്ലപ്പെട്ടതായി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചു. അർച്ചന മരിച്ചെന്ന് കരുതി തട്ടിക്കൊണ്ടുപോയവർ ഒരു ആഴം കുറഞ്ഞ കുഴിയിൽ അവരെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. അധ്യാപികയുടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചായിരുന്നു കൊലയാളികൾ കടന്നത്. തുടർന്ന് അവർ പോയതോടെ യോഗാധ്യാപിക കുഴിയിൽ നിന്ന് കയറി പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. സംഭവത്തിൽ തുടർന്ന് അർച്ചനയിൽ നിന്ന് മോഷ്ടിച്ച പണവും ആഭരണങ്ങളും തട്ടിയെടുത്ത സതീഷ് റെഡ്ഡി, ബിന്ദു എന്നിവരെയും നാഗേന്ദ്ര റെഡ്ഡി, രമണ റെഡ്ഡി, രവി എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് ചിക്കബെല്ലാപൂർ പൊലീസ് സൂപ്രണ്ട് ഡി എൽ നാഗേഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News