പ്രണയാഭ്യർത്ഥന നിരസിച്ചു; 12 കാരിയെ കുത്തിക്കൊന്നു; ആക്രമിച്ചത് അമ്മയുടെ മുന്നില്‍ വച്ച്

പ്രണയാഭ്യർത്ഥന നിരസിച്ചതിൽ പ്രകോപിതനായ യുവാവ് 12 കാരിയെ അമ്മയുടെ മുൻപിൽ ദാരുണമായി കുത്തിക്കൊന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് താനെയിലെ കല്യാണിൽ വെച്ചാണ് സംഭവമുണ്ടായത്. ദേഹത്ത് നിരവധി കുത്തേറ്റ് തളർന്ന് വീണ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയായ ആദിത്യ കാംബലെ (20) യെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം യുവാവ് പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നു. പ്രണയം നിരസിച്ച പെൺകുട്ടിയെ യുവാവ് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.

also read : മർദ്ദനമേറ്റ് യുവാവ് മരിച്ചു, ആശുപത്രിയിലെത്തിച്ചവര്‍ ഓടി രക്ഷപ്പെട്ടു

പെൺകുട്ടി വൈകുന്നേരം ട്യൂഷൻ കഴിഞ്ഞ് അമ്മയോടൊപ്പം മടങ്ങി വരികയായിരുന്നു. പെൺകുട്ടിയുടെ പിറകിലൂടെ വന്ന് പ്രതിയായ ആദിത്യ കാംബലെ അമ്മയെ തള്ളിമാറ്റി കുത്തുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും പ്രതിയെ നിയന്ത്രിക്കാനായില്ല. കുത്തേറ്റ പെൺകുട്ടി സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

also read :10 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കോടതിയിൽ നിന്നും ഇറങ്ങി ഓടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News