ആലപ്പുഴയിൽ തെങ്ങ് കടപുഴകി വീണ് യുവാവ് മരിച്ചു

ആലപ്പുഴയിൽ ശക്തമായ മഴയിലും കാറ്റിലും വീട്ടു മുറ്റത്ത് നിന്ന തെങ്ങ് വീണ് യുവാവ് മരിച്ചു. കൊയ്പ്പള്ളിക്കാരാഴ്മ ചിറയിൽ കുളങ്ങര ധർമ്മപാലന്റെ മകൻ അരവിന്ദ് (28) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ തെങ്ങ് കടപുഴകി വീഴുകയായിരുന്നു.

Also read:നെടുമ്പാശ്ശേരിയിലെ അവയവക്കടത്ത്; കേസിലെ മുഖ്യകണ്ണി മധുവിനെയും കൂട്ടാളികളെയും പിടികൂടാൻ ഊർജിത നീക്കങ്ങളുമായി പൊലീസ്‌

അതേസമയം, കനത്ത മഴയിൽ തിരുവനന്തപുരം അരുവിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ മതിൽ ഇടിഞ്ഞ് വീണു. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. കൊല്ലത്ത് കനത്ത മഴ തുടരുകയാണ്. മരുത്തടി, ശക്തികുളങ്ങര , മങ്ങാട് പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി. എംസി റോഡിൽ നിലമേലിലും വാളകത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ദേശീയപാത നിർമാണം നടക്കുന്ന കൊട്ടിയം ചാത്തന്നൂർ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News