പാലക്കാട് ഗൂളിക്കടവിൽ ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണ് പരുക്കേറ്റ യുവാവ് മരിച്ചു

പാലക്കാട് ഗൂളിക്കടവിൽ ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണ് പരുക്കേറ്റ യുവാവ് മരിച്ചു. ഓട്ടോറിക്ഷയിലേക്ക് മരം വീണ് പരുക്കേറ്റ ഒമ്മല സ്വദേശി ഫൈസൽ (25) ആണ് മരിച്ചത്. അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്നും ലൈഫ് സപ്പോർട്ട് ആംബുലൻസ് ഇല്ലാത്തതിനാൽ വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുപോവാൻ സാധിച്ചിരുന്നില്ല. ഒറ്റപ്പാലത്തുനിന്ന് ആംബുലൻസ് എത്തിച്ചാണ് ഫൈസലിനെ കോട്ടത്തറയിൽ നിന്നും കൊണ്ടുപോയത്. ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ഫൈസൽ ഓടിച്ച ഓട്ടോറിക്ഷക്ക് മേൽ മരം വീഴുകയായിരുന്നു.

Also read:ഗുജറാത്തിൽ ടിആർപി ഗെയിം സോണിൽ വൻ തീപിടിത്തം, കുട്ടികളക്കം 22 പേർക്ക് ദാരുണാന്ത്യം, രക്ഷാപ്രവർത്തനം തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News