സൗദിയില്‍ മോഷ്ടാക്കളുടെ കുത്തേറ്റ് യുവാവ് മരിച്ചു

മോഷണം ചെറുക്കുന്നതിനിടെ കുത്തേറ്റ് മലയാളി യുവാവ് സൗദിയില്‍ മരിച്ചു. പെരിങ്ങോട്ടുകര താന്ന്യം കരിപ്പാംകുളം ഇസ്മായിലിന്റെ മകന്‍ അഷ്റഫ് (43) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സൗദി അറേബ്യയില്‍ ഡ്രൈവറായ അഷ്റഫ് റിയാദിലെ പാര്‍ക്കില്‍ ഇരിക്കുമ്പോള്‍ രണ്ടുപേരെത്തി പഴ്സ് തട്ടിയെടുക്കാന്‍ ശ്രമിച്ചു. ഇത് ചെറുക്കുന്നതിനിടെ കള്ളന്മാരില്‍ ഒരാള്‍ പിന്നില്‍നിന്ന് കുത്തി വീഴ്ത്തുകയായിരുന്നു.

Also Read: ജോ ബൈഡന് ഭയം; അമേരിക്കൻ പ്രസിഡൻ്റിനെതിരെ ട്രംപ്

ഗുരുതരമായി പരിക്കേറ്റ അഷ്റഫിനെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ മരിച്ചു. മാതാവ് : സുഹറ. ഭാര്യ: ഷഹന. സഹോദരങ്ങള്‍: ഷനാബ്, ഷബാന.മൃതദേഹം സൗദിയില്‍ത്തന്നെ ഖബറടക്കാനാണ് സാധ്യതയെന്ന് ബന്ധുക്കള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News