ക്രിസ്മസ് ആഘോഷത്തിനുള്ള ഒരുക്കങ്ങൾക്കിടെ മരത്തിൽ നിന്നു വീണ് പരുക്കേറ്റ യുവാവിന് ദാരുണാന്ത്യം. കിളിമാനൂർ ക്ലബിൻ്റെ ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായുള്ള അലങ്കാരത്തിനായി മരത്തിൽ കയറിയ കിളിമാനൂർ ആലത്തുകാവ് സ്വദേശി എ. എസ്.അജിൻ (24) ആണ് അബദ്ധത്തിൽ മരത്തിൽ നിന്നും വീണത്.
വീഴ്ചയെ തുടർന്ന് പുറമേയ്ക്ക് കാര്യമായ പരുക്കുകളൊന്നും കാണാതിരുന്ന അജിൻ വീട്ടിൽ പോയി ഉറങ്ങിയെങ്കിലും രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ആഘോഷ പരിപാടികൾക്കു വേണ്ട അലങ്കാര ദീപങ്ങൾ കെട്ടുന്നതിനായി മരത്തിനു മുകളിൽ കയറിയതായിരുന്നു അജിൻ. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിട്ടുണ്ട്.
English Summary: A young man died after falling from a tree while preparing for Christmas.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here