മാവേലിക്കരയിൽ കാറിന് തീപിടിച്ച് യുവാവ് മരിച്ചു

മാവേലിക്കര കാറിന് തീ പിടിച്ച് യുവാവ് വെന്ത് മരിച്ചു. കാർ വീട്ടിലേക്ക് കയറ്റവെയാണ് തീ പിടിച്ചത് . കാറിലുണ്ടായിരുന്ന കാരാഴ്മ കിണറ്റും കാട്ടിൽ കൃഷ്ണപ്രകാശ് (കണ്ണൻ -35) ആണ് മരിച്ചത്. തിങ്കൾ പുലർച്ചെ 12:28 നാണ് സംഭവം.

also read : ചാന്ദ്രയാന്‍ 3 ല്‍ നിന്നുള്ള ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

കൃഷ്ണപ്രകാശ് മാവേലിക്കര ഗവ.ഗേൾസ് എച്ച്എസ്എസിന് സമീപം ഐ കെയർ കമ്പ്യൂട്ടർ സ്ഥാപനം നടത്തിവരുന്നു. സഹോദരൻ ശിവപ്രകാശിനൊപ്പം ഇയാൾ വാടകയ്ക്ക് താമസിച്ചുവന്ന കണ്ടിയൂർ പുളിമൂട് പാലത്തിനു സമീപമുള്ള ജ്യോതി വീട്ടിലേക്ക് കാർ ഓടിച്ചു കയറ്റുമ്പോൾ ആയിരുന്നു സംഭവം. കത്തിയ കാർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. മാവേലിക്കരയിലെ അഗ്നിരക്ഷാ സേനയും പൊലീസും എത്തിയാണ് തീ അണച്ചത്. അവിവാഹിതനായ കൃഷ്ണപ്രകാശ് പരേതനായ തങ്കപ്പൻപിള്ളയുടെയും രതിയമ്മയുടെയും മകനാണ്.

also read :‘നാട്ടുകാര്‍ ആരും ശരിയല്ലാട്ടാ, ആരും പൈസ ഇടുന്നില്ല സാറേ; കള്ളന്റെ പരാതി കേട്ട് ചിരിയടക്കാന്‍ കഴിയാതെ നാട്ടുകാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News