കോഴിക്കോട് തൊണ്ടയാട് രാമനാട്ടുകര ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. മലപ്പുറം മുന്നിയൂരിലെ ഹസ്ന മന്‍സില്‍ പി ഹുസൈനാണ് മരിച്ചത്. 32 വയസായിരുന്നു. മെട്രോ ആശുപത്രിക്കും ലാന്‍ഡ് മാര്‍ക്ക് ഫ്ലാറ്റിനു സമീപം ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
ഹുസൈന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് റോഡിലേക്കു വീണപ്പോള്‍ പിന്നാലെ വന്ന കോണ്‍ക്രീറ്റ് മിക്സ്ചര്‍ ലോറി തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. ഹുസൈന്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. സംസ്‌കാരം തിങ്കളാഴ്ചയ തിങ്കളാഴ്ച. ഭാര്യ: ഷാനിബ. മക്കള്‍: ഫാത്തിമ നുസൈബ, പേരിടാത്ത 10 ദിവസം പ്രായമായ പെണ്‍കുട്ടിയുമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here