തൃശൂർ ചാലക്കുടിയിൽ ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തൃശൂർ ചാലക്കുടിയിൽ ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ പോട്ട സിഗ്നൽ ജംഗ്ഷനിൽ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. പോട്ട പാലസ് ഹോസ്പിറ്റലിനു സമീപം താമസിക്കുന്ന മാളിയേക്കൽ മാളക്കാരൻ വീട്ടിൽ 32 വയസ്സുള്ള ജീസൺ ആണ് മരിച്ചത്.

Also read:തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ രോഗിക്ക് പാമ്പ് കടിയേറ്റു

ഭാര്യ നിമിഷയെ പരിക്കുകളോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശ്രമം ഭാഗത്തു നിന്നും ചാലക്കുടിയിലേക്ക് വരികയായിരുന്ന ബൈക്ക് സിഗ്നൽ ലഭിച്ചതിനെ തുടർന്ന് റോഡ് മുറിച്ചു കിടക്കുന്നതിനിടെ ചാലക്കുടി ഭാഗത്തു നിന്നും അമിത വേഗതയിലെത്തിയ ട്രാവലർ ഇടിച്ചു തെറിപ്പിക്കുകയിരുന്നു. ഓട്ടോ തൊഴിലാളികൾ ചേർന്ന് ഇരുവരെയും ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീസണെ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News