വടക്കാഞ്ചേരിയില്‍ പന്നിക്കെണിയില്‍ അകപ്പെട്ട് യുവാവ് മരിച്ചു; ദുരൂഹത ഉയരുന്നു

തൃശൂര്‍ വിരുപ്പാക്കയില്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച നിലയില്‍ 48കാരന്റെ മൃതദേഹം കണ്ടെത്തി. വിരുപ്പാക്ക സ്വദേശി ഷരീഫാണ് മരിച്ചത്. കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം. ഇപ്പോള്‍ ആത്മഹത്യയെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം പ്രവാസി മലയാളിയായ ഷരീഫിന്റെ മരണത്തില്‍ ദുരുഹത ഉയരുന്നുണ്ട്. ഫോറന്‍സിക് വിദഗ്ധരും, ഫിങ്കര്‍ പ്രിന്റ് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

ALSO READ: സാമൂഹ്യ സുരക്ഷാ പെൻഷൻ സർക്കാർ ജീവനക്കാർ കൈപ്പറ്റിയ സംഭവം; കടുത്ത നടപടികളിലേക്ക് സർക്കാ‍ർ

കുന്നംകുളം എസിപി സന്തോഷ് സിആര്‍ന്റെ നേതൃത്വത്തില്‍ വടക്കാഞ്ചേരി എസ്എച്ച്ഒ റിജിന്‍ എംതോമസ് പ്രിന്‍സിപ്പല്‍ എസ്ഐ അനുരാജ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക അന്വഷണം നടത്തി. മരിച്ചയാളുടെ ഇടത് കൈപ്പത്തിയും വിരലുകളും സാരമായി പൊള്ളിയിട്ടുണ്ട്. ലൈനില്‍ നിന്ന് വൈദുതിയെടുക്കാന്‍ ഉപയോഗിച്ചിരുന്ന തോട്ടികള്‍ ഉരി മാറ്റിയ നിലയിലായിരുന്നു. ഇതാണ് ദുരൂഹതക്ക് കാരണം. വൈദ്യുതി വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥനും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം നടത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News