സ്കൂട്ടറിൽ ഫുൾ ടാങ്ക് പെട്രോളടിച്ച് യാത്ര ചെയ്യുന്നതിനിടെ ഇന്ധനം ചോർന്ന് ബൈക്കിന് തീപിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തൃശ്ശൂർ പേരാമംഗലം സ്വദേശി വിഷ്ണുവാണ് അപകടത്തിൽ മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ ബൈക്ക് അപകടത്തിൽപ്പെടുകയും തുടർന്ന് ഇന്ധന ടാങ്കിൽ തീപിടിക്കുകയും ചെയ്തതാണ് യുവാവിൻ്റെ മരണത്തിന് ഇടയാക്കിയത്.
ഒരു സ്വകാര്യ സ്ഥാപനത്തിൽ താൽക്കാലിക ജീവനക്കാരനായി പുതുതായി ജോലിയിൽ പ്രവേശിച്ചിരുന്ന വിഷ്ണു ആദ്യ ശമ്പളം കിട്ടിയതിനെ തുടർന്ന് സ്കൂട്ടറിൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ച് യാത്ര ചെയ്യുകയായിരുന്നു.
ALSO READ: മാടായി കോളേജ് വിവാദം പ്രാദേശിക പ്രശ്‌നം മാത്രം; പാര്‍ട്ടി ഇടപെട്ട് പരിഹരിക്കും: വി ഡി സതീശന്‍
തുടർന്ന് അപകടമുണ്ടാവുകയും ഇതിൻ്റെ ഭാഗമായി പെട്രോൾ ടാങ്കിൽ നിന്നും ഇന്ധനം ചോരുകയും ചെയ്തിരുന്നു. എന്നാൽ ഇതറിയാതെ വിഷ്ണു വീണ്ടും വണ്ടി സ്റ്റാർട്ട് ചെയ്തതോടെ തീ ആളിപ്പടർന്ന് വിഷ്ണുവിന് ഗുരുതരമായി പരുക്കേൽക്കുന്നത്. തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആയിരുന്നു വിഷ്ണുവിൻ്റെ മരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here