തെരുവ് നായ ശല്യത്തിനെതിരെ വീൽചെയറുമായി ഒറ്റയാൾ പോരാട്ടം നടത്തി ഒരു യുവാവ്. കൊല്ലം തേവലക്കര സ്വദേശി നജീബ് കുളങ്ങരയാണ് വ്യത്യസ്തമായ ഈ സമരപരിപാടിയുമായി മാഹിയിൽ എത്തിയത്. യാത്രക്കിടയിൽ എത്തുന്ന പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലേയും അധികൃതർക്ക് പരാതി നൽകിയാണ് ഇദ്ദേഹം യാത്ര തുടരുന്നത്.
നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ മഞ്ചേശ്വരത്തു നിന്നാണ് യാത്ര തുടങ്ങിയത്. തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ എത്തി നിവേദനം നൽകുന്നതോടെ വ്യത്യസ്തമായ ഈ സമരപരിപാടി അവസാനിപ്പിക്കും.
ALSO READ; റെയിൽവേ ട്രാക്കിൽ നിന്ന് മൃതദേഹം മാറ്റുന്നതിനിടെ ട്രെയിനിടിച്ച് പൊലീസുകാരന്റെ കൈപ്പത്തി അറ്റു
നായ്ക്കളുടെ വിളയാട്ടം തടങ്ങുന്നതിനും വന്ധ്യംകരണം ശാസ്ത്രീയമാകണമെന്നും ആവശ്യപ്പെട്ട്, നായയുടെ മുഖം മൂടിയണിഞ്ഞ്, ഒറ്റയാൾ തെരുവുനാടകവും അവതരിപ്പിച്ചാണ് നജീബ് യാത്ര തുടരുന്നത്. കേരളത്തിന് പുറത്താണെങ്കിലും തെരുവ് നായ ശല്യം ഒരുപാട് അനുഭവിക്കുന്ന പ്രദേശമായതിനാൽ മാഹിയിലും പരാതി നൽകിയിട്ടാവും നജീബ് കുളങ്ങര തന്റെ യാത്ര തുടരുന്നത്.
NEWS SUMMERY: A young man fighting a one-man battle against stray dogs reached Mahi as his next destination of protest
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here