പത്തനംതിട്ടയില്‍ 17 കാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22 കാരന് 65 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. പത്തനംതിട്ട പോക്‌സോ സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി. 2022 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പത്തനംതിട്ട സീതത്തോട് സ്വദേശിയായ സോനു സുരേഷിനെയാണ് കേസില്‍ കോടതി ശിക്ഷിച്ചത്.
പെണ്‍കുട്ടിയെ ഒന്നിലധികം തവണ പീഡിപ്പിച്ച പ്രതി പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും വീടുകയറി ആക്രമിച്ചിരുന്നതായി കോടതി കണ്ടെത്തി.
കേസില്‍ 65 വർഷ തടവ് കൂടാതെ പ്രതി 2.5 ലക്ഷം രൂപ പിഴയും അടക്കണമെന്ന് കോടതി വിധിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here