കോഴിക്കോട്ട് യുവാവിനെ ബിജെപി പ്രവർത്തകർ മർദ്ദിച്ചു

kozhikode bjp attack

കോഴിക്കോട് കുറ്റ്യാടിയിൽ യുവാവിന് ബിജെപി പ്രവർത്തകരുടെ ക്രൂര മർദ്ദനം. മുമ്പ് ഉണ്ടായ വാക്ക് തർക്കം പരിഹരിക്കാനെന്ന വ്യാജേന വിളിച്ച് വരുത്തിയ ശേഷമാണ് മർദ്ദിച്ചത്. മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് മണിയൂർ സ്വദേശി മുഹമ്മദിനെ ക്രൂരമായി മർദ്ദിച്ചത്.

പരിക്കേറ്റ മുഹമ്മദ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ബിജെപി പരിപാടിയിൽ പങ്കെടുത്ത പ്രവർത്തകനോട് മോശമായി പെരുമാറി എന്നാരോപിച്ച് കൊണ്ടായിരുന്നു മർദ്ദനം. കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെ കുറ്റ്യാടി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചത്.

ALSO READ; വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന നിലപാട് ക്രൂരവും നിന്ദ്യവും: കെസി വേണുഗോപാല്‍ എംപി

NEWS SUMMERY: A young man was brutally beaten up by BJP workers in Kozhikode Kuttyadi. He was beaten up after calling to settle a verbal dispute they had before. The injured victim is undergoing treatment at Kozhikode Medical College.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News