ക്ഷേത്രത്തിലെ കിണറ്റിൽ വീണ് യുവാവിന് ഗുരുതര പരുക്ക്

പത്തനംതിട്ട കുളനടയിൽ ക്ഷേത്രത്തിലെ കിണറ്റിൽ വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു.
ഗുരുനാഥൻ മുകുടി അയ്യപ്പ ഗുരു ക്ഷേത്രത്തിലെ കിണർ വൃത്തിയാക്കാനിറങ്ങിയ മുട്ടാർ സ്വദേശി ഷാജിക്കാണ് കിണട്ടിൽ വീണ് പരുക്കേറ്റത്.കിണർ വൃത്തിയാക്കിയ ശേഷം തിരികെ കയറി മുകളിൽ എത്തിയപ്പോഴാണ് ഷാജി കാൽ തെറ്റി കിണറ്റിലേക്ക് വീണത്.

also read; ‘മറുനാടന്‍ മലയാളി’ക്ക് വിലക്ക്; പൃഥ്വിരാജിനെതിരെ അപകീര്‍ത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കരുതെന്ന് ഇടക്കാല ഉത്തരവ്

മറ്റ് തൊഴിലാളികൾ ചേർന്ന് ഷാജിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ആഴമേറിയ കിണട്ടിൽ നിന്നും പുറത്തെത്തിക്കാൻ കഴിയാതെ വന്നതോടെ ഫയർഫോഴ്സിന് സഹായം തേടിയത്. അടൂരിൽ നിന്നും സ്റ്റേഷൻ ഓഫീസർ വിനോദിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റ ഷാജിയെ വടവും വലയും ഉപയോഗിച്ച് പുറത്തെത്തിച്ചു. തുടർന്ന് കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

also read; സുധാകരന്‍ പറയുന്നത് പച്ചക്കള്ളം; കെപിസിസി പ്രസിഡന്റ് കൈപ്പറ്റിയത് പത്ത് ലക്ഷം രൂപയെന്ന് പരാതിക്കാരന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News