രക്തം കുടിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് കഴുത്തിൽ കടിച്ചു; പിന്നാലെ സുഹൃത്തിനെ തലക്കടിച്ച് കൊന്ന് യുവാവ്

തന്‍റെ രക്തം കുടിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് കഴുത്തിൽ കടിച്ച സുഹൃത്തിനെ യുവാവ് തലക്കടിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്വാദ് ജില്ലയിലാണ് സംഭവം.

Also Read: തോഷഖാന അഴിമതി കേസ്; ഇമ്രാൻ ഖാന് മൂന്ന് വര്‍ഷം തടവ്

പ്രതിയായ രാഹുൽ ലോഹറും സുഹൃത്ത് ഇഷ്ത്യാഖ് ഖാനും മദ്യപിക്കുന്നതിനിടെ ഇഷ്ത്യാഖ് രാഹുലിനോട് രക്തം കുടിക്കാൻ താത്പര്യമുണ്ടെന്ന് പറഞ്ഞു. ഇതിന് പിന്നാലെ ഇഷ്ത്യാഖ് രാഹുലിന്‍റെ കഴുത്തിൽ ശക്തിയായി കടിക്കുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും രാഹുൽ സംഭവസ്ഥലത്തു നിന്നും മാറുകയുമായിരുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം വീണ്ടും സ്ഥലത്തെത്തിയ പ്രതി ഇഷ്ത്യാഖിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Also Read: ഹൃദയാഘാതം; മിസ്റ്റർ തമിഴ്നാട് വിജയി അരവിന്ദ് ശേഖർ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News