ആയിരക്കണക്കിന് തീർഥാടകർ ദിനംപ്രതി സന്ദർശിക്കുന്ന പുണ്യ സ്ഥാനമാണ് ഗംഗാനദി. ഗംഗാനദി സന്ദർശിക്കുന്ന ഹൈന്ദവ വിശ്വാസികൾ ഗംഗയിലേക്ക് നാണയങ്ങളും മറ്റ് വസ്തുക്കളും എറിയുന്നത് പതിവാണ്. എന്നാൽ, വിശ്വാസികൾ ഇത്തരത്തിൽ ഗംഗയിലേക്ക് എറിയുന്ന നാണയങ്ങൾ കൊണ്ട് ഒരു കുടുംബം പട്ടിണിയകറ്റുന്നുണ്ടെന്ന് നിങ്ങൾക്ക് വിശ്വസിക്കാനാകുമോ? വിശ്വസിച്ചാലും ഇല്ലെങ്കിലും സംഗതി സത്യമാണ്. സോഷ്യല്‍ സന്ദേഷ് എന്ന ഇന്‍സ്റ്റഗ്രാം അക്കൌണ്ടിൽ നിന്നും ഇത്തരത്തിൽ നാണയങ്ങൾ ശേഖരിക്കുന്ന ഒരു യുവാവിൻ്റെ വീഡിയോ ഇതിനകം പുറത്തു വന്നിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ആ വീഡിയോക്ക് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. യുവാവ് ഒരു ബോട്ടിൽ വച്ച് നദിയുടെ മധ്യത്തിലേക്ക് നിരവധി കാന്തങ്ങള്‍ ചേര്‍ത്ത് കെട്ടിയ ഒരു വടി എറിയുന്നു. അല്പനേരത്തിന് ശേഷം ആ വടി വലിച്ച് എടുക്കുമ്പോള്‍ അതില്‍ നിറയെ നാണയങ്ങള്‍. തുടർന്ന് കൂടെയുള്ളയാൾ ഇതിനെക്കുറിച്ച് ചോദിക്കുമ്പോൾ ഇത്തരത്തിൽ ലഭിക്കുന്ന നാണയങ്ങളാണ് തൻ്റെ കുടുംബത്തിൻ്റെ വിശപ്പകറ്റുന്നത് എന്ന് യുവാവ് പറയുന്നുണ്ട്. ആര്‍ക്കും ഉപകാരപ്പെടാതെ നദിയിലെ ചെളിയില്‍ അടിയുന്ന നാണയങ്ങൾ ഒരു കുടുംബത്തിൻ്റെ വിശപ്പകറ്റുന്നത് അറിഞ്ഞ് സോഷ്യൽ മീഡിയയിലും വലിയ സ്വീകാര്യതയാണ് വീഡിയോക്ക് ലഭിച്ചിട്ടുള്ളത്. വിഡിയോ ഇതിനകം 62 ലക്ഷത്തിന് മേലെ ആളുകള്‍ കണ്ടു കഴിഞ്ഞു. രണ്ടര ലക്ഷത്തിന് മേലെ ആളുകളാണ് ഈ വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്.
View this post on Instagram
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here