ടിപ്പർ ലോറിയെ മറികടക്കുന്നതിനിടയിൽ ബൈക്ക് ഹാൻഡിൽ ടിപ്പറിൽ തട്ടി യുവാവിന്  ദാരുണാന്ത്യം

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ യുവാവിന്  ദാരുണാന്ത്യം. ടിപ്പർ ലോറിയെ മറികടക്കുന്നതിനിടെ ബൈക്ക് ഹാൻഡിൽ ടിപ്പറിന്റെ വശത്തു തട്ടി നിയന്ത്രണം വിട്ട് റോഡിൽ തെറിച്ചുവീണ യുവാവ് മരണപ്പെട്ടു. ഉഴമലയ്ക്കൽ പഞ്ചായത്തിലെ പേരില നെടിയവേങ്കാട് വീട്ടിൽ സുശീന്ദ്രൻ്റെ മകൻ ജോയി(31) ആണ് മരിച്ചത്.

Also Read: “നിന്നെ ഞാന്‍ താ‍ഴെയിറക്കും”: മറുനാടന്‍ മലയാളിയുടെ ഓഫീസിന് മുന്നില്‍ പി.വി അന്‍വര്‍ എംഎല്‍എ

നെടുമങ്ങാട് – വെമ്പായം റോഡിൽ മേലെതേക്കടയ്ക്ക് സമീപം വ്യാഴാഴ്ച ഉച്ചക്കാണ് അപകടം ഉണ്ടായത്. ടിപ്പർ ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ ജോയി സഞ്ചരിച്ച ബൈക്കിന്റെ ഹാൻഡിൽ ടിപ്പറിന്റെ വലത് ഭാഗത്ത് തട്ടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും ജോയി തെറിച്ച് ടിപ്പർ ലോറിക്കടിയിൽപ്പെട്ടു. പിറകിലെ ടയർ തലയിലൂടെ കയറിയിറങ്ങി ജോയി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News