ദീപാവലി ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ കാറിനു പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

ദീപാവലി ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ കാറിനു പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. കൊല്ലം നെടിയവിള ജംങ്ഷനിൽ എസ്ബിഐ എടിഎമ്മിനു സമീപമാണ് അപകടം നടന്നത്. സംഭവത്തിൽ പുത്തൂർ ചെറുമങ്ങാട് കിരൺ ഭവനിൽ അജികുമാറിൻ്റെയും ബേബി റാണിയുടെയും മകൻ കിരൺജിത്ത് (22) മരിച്ചു. ഇന്നലെ രാത്രി 7.45 നാണ് അപകടം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം ദീപാവലി ആഘോഷത്തിൽ പങ്കെടുത്തശേഷം മടങ്ങവേ ബൈക്ക് കാറിനു പിന്നിൽ ഇടിക്കുകയായിരുന്നു.

ALSO READ: വൻതുക ലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, വിദേശ വ്യവസായിക്ക് ഒരു മാസത്തിനിടെ നഷ്ടമായത് 6 കോടിക്കണക്കിന് രൂപ

റോഡരികിൽ കാർ നിർത്തിയിട്ടതിനു ശേഷം കാർ യാത്രക്കാർ സമീപത്തെ കടയിൽ സാധനങ്ങൾ വാങ്ങുന്നതിനായി കയറിയതായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News