ബസിലെ ആക്രമണം; താൻ മറ്റൊരാളുമായി ഫോണിൽ സംസാരിക്കുന്നുണ്ടെന്ന് പറഞ്ഞാണ് അയാൾ എന്നെ കുത്തിയത്, യുവതിയുടെ മൊഴി

ഓടിക്കൊണ്ടിരുന്ന ബസിൽ യുവതിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം യുവാവ് സ്വയം കഴുത്തറുത്ത സംഭവത്തിൽ യുവതിയുടെ മൊഴി പുറത്ത്. അങ്കമാലിയിൽ നിന്ന് സനിലിനെ ബസിൽ കണ്ടിരുന്നു എന്ന് ആക്രമണത്തിനിരയായ യുവതി. യുവാവിനെ ഭയന്ന് യുവാവ് അറിയാതെയാണ് താൻ ബസിൽ കയറിയത്, പക്ഷെ എടപ്പാൾ സ്റ്റോപ്പിൽ ബസ് എത്തിയപ്പോൾ സനിലും ബസിൽ കയറുകയായിരുന്നു. “നീ മറ്റൊരാളുമായി സംസാരിക്കുന്നുണ്ട്, ഫോൺ വിളിക്കുന്നുണ്ട് എന്ന് പറഞ്ഞാണ് ബാഗിൽ സൂക്ഷിച്ച കത്തി ഉപയോഗിച്ച് കുത്തിയതെന്ന് ആക്രമത്തിൽ പരുക്കേറ്റ സീത പറഞ്ഞു.വിവാഹാഭ്യർത്ഥന നിരസിച്ചതിലെ പകയാണ് ആക്രമണത്തിന് കാരണമെന്ന് യുവതി കൈരളി ന്യൂസിനോട്.

യുവാവിന് തന്നെ ഇഷ്ടമായിരുന്നുവെന്നും വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോൾ താൻ സമ്മതിക്കാതിരുന്നതാണ് ആക്രമത്തിന് കാരണം. സനിൽ വിവാഹിതാണെന്നും അയാൾക്ക് ഒരു കുഞ്ഞുണ്ടെന്നും ഈ സംഭവങ്ങളെല്ലാം സനലിന്റെ ഭാര്യയെ താൻ വിളിച്ച് അറിയിച്ചിട്ടുള്ളതാണെനും സീത മൊഴിയിൽ പറയുന്നു.

വ്യാഴാച രാത്രി 11.15 ഓടെയായിരുന്നു ഓടിക്കൊണ്ടിരിക്കുന്ന കെ സ്വിഫ്റ്റ് ബസിൽ നടുക്കുന്ന സംഭവമുണ്ടായത്. യുവതിയെ ആക്രമിക്കണം എന്ന ഉദ്ദേശത്തോടെയാണ് യുവാവ് എടപ്പാൾ വെച്ച് ബസിൽ കയറിയത്. മൂന്നാറില്‍ നിന്നും ബംഗളൂരിലേക്ക് പോകുന്ന കെ സ്വിഫ്റ്റ് ബസിലായിരുന്നു സംഭവം. സീതയുടെ നെഞ്ചിൽ കുത്തിയ ശേഷം സനിൽ സ്വയം തന്റെ കഴുത്ത് അറുക്കുകയായിരുന്നു. ഇരുവരേയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി. സനിലിന്റെ നില ഗുരുതരമാണെന്നാണ് വിവരം. പരുക്കേറ്റ ഗൂഢല്ലൂര്‍ സ്വദേശിനി സീതയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.

അതേസമയം, സംഭവത്തിൽ യുവാവിനെതിരെ തിരൂരങ്ങാടി പൊലീസ് കേസെടുത്തിട്ടുണ്ട്. വധശ്രമത്തിനാണ് കേസെടുത്തത്. യുവാവ് യുവതിയെ ആക്രമിച്ചത് ബാഗിൽ കരുതിയ കത്തി ഉപയോഗിച്ചെന്ന് തിരൂരങ്ങാടി സിഐ കെടി ശ്രീനിവാസൻ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News