മനസ്സറിഞ്ഞ് പ്രാർത്ഥിച്ചിട്ടും വിവാഹം നടന്നില്ല ; ക്ഷേത്രത്തിൽ നിന്നും ശിവലിംഗം മോഷ്ടിച്ച് യുവാവ്

വിവാഹാഭിലാഷം സഫലമാകാത്തതിനെത്തുടർന്ന് ക്ഷേത്രത്തിൽ നിന്നും ശിവലിംഗം മോഷ്ടിച്ച് യുവാവ്. ഉത്തർപ്രദേശിലാണ് സംഭവം. കൗശാംഭി ജില്ലയിലെ ഭൈറോ ബാബ ക്ഷേത്രത്തിൽ നിന്നുമാണ് ശിവലിംഗം മോഷ്ടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുംഹിയാവാഹ സ്വദേശിയായ ഛോട്ടു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വിശ്വാസികൾ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് ശിവലിംഗം മോഷ്ടിക്കപ്പെട്ട വിവരം മനസിലാകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൃഷിയിടത്തിൽ ഇലയും മുള്ളും ഉപയോഗിച്ച് മൂടിയ നിലയിൽ ശിവലിംഗം കണ്ടെടുത്തത്.

Also Read: എയര്‍ ഹോസ്റ്റസിനെ ഫ്‌ലാറ്റില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി; വീട്ടുജോലിക്കാരൻ അറസ്റ്റിൽ

മനസ്സറിഞ്ഞു ശിവനോട് പ്രാർത്ഥിക്കുകയും വ്രതമെടുക്കുകയും ചെയ്‌തിട്ടും വിവാഹം കഴിക്കണമെന്ന തന്റെ ആഗ്രഹം നടക്കാത്തതിനാൽ ശിവനോട് അതൃപ്‌തി ഉണ്ടെന്നും ഇക്കാരണത്താലാണ് ശിവലിംഗം മോഷ്ടിച്ചതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. പൊലീസ് കസ്റ്റഡിയിലുള്ള ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 379-ാം വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്‌തു.

Also Read: പാകിസ്താനില്‍ വ്യഭിചാരം ആരോപിച്ച് 20കാരിയെ കല്ലെറിഞ്ഞ് കൊന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News