75 അടിയോളം ഉയരമുള്ള തെങ്ങിനു മുകളിൽ തലകീഴായി കുടുങ്ങി; യുവാവിനെ രക്ഷിച്ച് അന്ഗ്നി രക്ഷാ സേന

man stuck coconut tree

കോട്ടയത്ത് 75 അടിയോളം ഉയരമുള്ള തെങ്ങിനു മുകളിൽ തലകീഴായി കുടുങ്ങിയ യുവാവിനെ രക്ഷപെടുത്തി. അന്ഗ്നി രക്ഷാ സേനയാണ് യുവാവിനെ അതിസാഹസികമായി രക്ഷപെടുത്തിയത്. കോട്ടയം നഗരസഭയിൽ ആറാം വാർഡിൽ ചെറുവള്ളിക്കാവിലാണ് സംഭവമുണ്ടായത്. തേങ്ങയിടാൻ കയറിയ റോബിൻ എന്ന യുവാവ് യന്ത്രത്തിൽ നിന്ന് കൈവിട്ട്, ഇരുകാലുകളും കുടുങ്ങി തലകീഴായി കുടുങ്ങിക്കിടക്കുകയായിരുന്നു.

Also Read; ഓണത്തിനൊപ്പം മഴയും, മിക്കവാറും ഓണം വെള്ളത്തിലാകും: ഒരാഴ്ച മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഒന്നരമണിക്കൂറോളം നീണ്ട പരിഷമത്തിനൊടുവിലാണ് റോബിൻ തെങ്ങിൽ നിന്ന് താഴെയിറക്കിയത്. അഗ്നി രക്ഷാസേനയിലെ അംഗങ്ങൾ തെങ്ങിന് കയറി വാദം കെട്ടിയാണ് ഇയാളെ താഴെയിറക്കിയത്. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജയകുമാർ, ടി.എൻ.പ്രസാദ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിബു മുരളി, സുവിൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അബ്ബാസി, അനീഷ് ശങ്കർ, ഫയർ വുമൺ അനുമോൾ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.

Also Read; തന്തൂരി റൊട്ടി പാചകം ചെയ്യുന്നതിനിടെ പാചകക്കാരൻ ചെയ്തത് കണ്ടോ? വീഡിയോ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News