അന്യഗ്രഹജീവിയാകാൻ ശരീര അവയവങ്ങൾ സ്വമേധയാ മുറിച്ചുമാറ്റി യുവാവ്

വിദേശരാജ്യങ്ങളിൽ നിരവധി ആളുകളാണ് ശരീരത്തിൽ കൃത്രിമത്തങ്ങൾ നടത്തി ശരീരത്തെ ഇഷ്ടമുള്ള രീതിയിലേക്ക് മാറ്റുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഏറെ വിചിത്രമായ ഒരു സംഭവമാണ് ഫ്രാൻസിൽ നടന്നത്. 35 കാരനായ ആന്റണി ലോഫ്രെഡ എന്ന യുവാവ് കറുത്ത ഏലിയന്റെ രൂപത്തിലേക്ക് മാറുന്നതിനായി വൻതോതിലുള്ള ശരീരപരിവർത്തനങ്ങളാണ് ഇയാൾ ചെയ്തത്. തന്റെ സ്വപ്ന രൂപം കൈവരിക്കാൻ രണ്ട് ചെവികളും മൂക്കും രണ്ടു വിരലുകളും സ്വമേധയാ മുറിച്ചുമാറ്റിയാണ് മാധ്യമങ്ങളിൽ ഇടം പിടിച്ചത്.

also read :സംവിധായകന്‍ സിദ്ദിഖിന്റെ വീട്ടിലെത്തി നടൻ സൂര്യ; വീഡിയോ

കൂടാതെ ശരീരം മുഴുവൻ കറുത്ത നിറത്തിലേക്ക് മാറ്റാൻ കണ്ണ് ഉൾപ്പെടെ ശരീരത്തിന് മുഴുവൻ ഭാഗങ്ങളിലും ഇയാൾ മുൻപ് ടാറ്റു ചെയ്തിരുന്നു. കൂടാതെ നാവ് പൂർണമായും പച്ചനിറത്തിൽ ആക്കുകയും മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പലതരത്തിലുള്ള ഇംപ്ലാന്റുകളും ഘടിപ്പിച്ചിട്ടുണ്ട്. ശരീരത്തിൽ ഇത്രയേറെ മാറ്റങ്ങൾ വരുത്തുകയും ചെവിയും വിരലുകളും മൂക്കും ഉൾപ്പെടെ മുറിച്ചു കൂടാതെ ഇപ്പോൾ ഇയാൾ ഒരു കൽ കൂടി മുറിച്ചു മാറ്റിയിരിക്കുകയാണ്. ഇത്രെയും ചെയ്തിട്ടും തൻറെ രൂപമാറ്റം അവസാനിപ്പിക്കാൻ ആന്റണി തീരുമാനിച്ചിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

also read :സംവിധായകന്‍ സിദ്ദിഖിന്റെ വീട്ടിലെത്തി നടൻ സൂര്യ; വീഡിയോ

സമൂഹത്തിൽ ഇറങ്ങിയാൽ എല്ലാവരും തന്നെ മാറ്റിനിർത്തുകയാണ് എന്നാണ് ഇയാളുടെ പരാതി. വീട്ടുകാരുടെ ഭാഗത്തുനിന്ന് പോലും പലപ്പോഴും തനിക്ക് വിവേചനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ആൻറണി പറയുന്നു. പക്ഷേ, അതൊന്നും തനിക്ക് പ്രശ്നമല്ലെന്നും തന്റെ ജീവിതവുമായി മുന്നോട്ടു പോകാനാണ് തനിക്ക് ആഗ്രഹം എന്നും അയാൾ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News