കോട്ടയം പാലായിൽ ചിട്ടി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ

arrest

കോട്ടയം പാലായിൽ ചിട്ടി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. ഇടുക്കി നെടുങ്കണ്ടം സ്വദേശി മനുവിനെയാണ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ചിട്ടി നടത്തിയ പ്രതി പണം കൈപ്പറ്റിയ ശേഷം ചിട്ടി നറുക്കെടുക്കാൻ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാണിച്ചു വീട്ടമ്മ നൽകിയ പരാതിയിലാണ് നടപടി.

ഇടപ്പാടിയിൽ ചിട്ടി നടത്തിപ്പിനായി ഇയാൾ ഓഫീസ് നടത്തിയിരുന്നു. ഇരുപതോളം യുവതികളെ ഏജന്റുമാരാക്കി പണപ്പിരിവ് നടത്തി എന്നും പോലീസ് കണ്ടെത്തി. മണി ലെൻഡിങ് ആക്ട് പ്രകാരമാണ് അറസ്റ്റ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

ALSO READ; ശബരിമല തീർഥാടകർക്ക് നിരാശ, സീസൺ തിരക്ക് പരിഗണിച്ച് തിരുവനന്തപുരം- ബെംഗളൂരു റൂട്ടിൽ റെയിൽവേ അനുവദിച്ചത് രണ്ട് സ്പെഷ്യൽ ട്രെയിൻ മാത്രം

NEWS SUMMERY: A young man was arrested for cheating in Kottayam Pala. The arrest was made under the Money Lending Act. He was produced in court and then remanded.

Updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News