വിദ്യാർഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യുന്നതിനായെത്തിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ

വിദ്യാർഥികൾക്കും യുവാക്കൾക്കും ചെയ്യുന്നതിനായെത്തിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. സംഭവത്തിൽ കോട്ടയം വേളൂർ സ്വദേശി താരിഫിനെയാണ് കോട്ടയം എക്സൈസ് സംഘം പിടികൂടിയത്. താരിഫിൽ നിന്നും ഒരു കിലോഗ്രം കഞ്ചാവ് എക്സൈസ് സംഘം കണ്ടെടുത്തു. അതേസമയം, ഇയാളുടെ സുഹൃത്തും കഞ്ചാവ് കേസിലെ മറ്റൊരു പ്രതിയുമായ വേളൂർ സ്വദേശി ബാദുഷ ഷാഹുൽ പരിശോധനക്കെത്തിയ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു.

ALSO READ: തമാശക്ക് കൊടുത്ത അടിയിൽ 3 വയസുകാരി മരിച്ചു; പുറത്തറിയാതിരിക്കാൻ മൃതദേഹം കത്തിച്ച അമ്മാവൻ അറസ്റ്റിൽ

അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം ഇടനിലക്കാർ വഴി എത്തിക്കുന്ന കഞ്ചാവ് പ്രതി ചെറു പൊതികളിലാക്കി പായ്ക്ക് ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്. പ്രദേശത്തെ വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് താരിഫും ബാദുഷ ഷാഹുലുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ALSO READ: തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിന് എത്തിച്ച കഞ്ചാവുമായി യുവാവ് പിടിയിലായി

എക്സൈസ് പരിശോധനയ്ക്കിടെ രക്ഷപ്പെട്ട ബാദുഷ ഷാഹുലിനായി പരിശോധന ഊർജിതപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here