ശരീരത്തിൽ നിറയെ മുറിവുകളുമായി യുവാവ് റോഡിൽ മരിച്ച നിലയിൽ; സംഭവം എറണാകുളത്ത്

crime

എറണാകുളം ഇടപ്പള്ളി മരോട്ടിച്ചുവടിൽ യുവാവിനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. ശരീരത്തിൽ മുറിവുകളുള്ളതിനാൽ കൊലപാതകമാണെന്നാണ് നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read; കൂടരഞ്ഞി – മുക്കം റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ചികിത്സയിലിരുന്ന കൂടരഞ്ഞി സ്വദേശി മരിച്ചു

പുലർച്ചയാണ് നടുറോഡിൽ യുവാവ് മരിച്ചു കിടക്കുന്നത് നാട്ടുകാർ കണ്ടത്. ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ശരീരത്തിൽ പലയിടത്തായി മുറിവുകളുണ്ട്. കൊലപാതകം ആണെന്ന സൂചനയാണ് പൊലീസും നൽകുന്നത്. രാത്രിയിൽ നടന്ന അടിപിടിയിലോ മറ്റോ ഏറ്റ പരുക്കുകൾ ആവാം മരണകാരണമെന്നാണ് നിഗമനം.

Also Read; മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാള്‍

ഇടപ്പള്ളി കൂനന്ദൈ സ്വദേശി പ്രവീൺ ആണ് മരിച്ചത്. ഏറെ നാളായി വീടുമായി വലിയ ബന്ധങ്ങൾ ഇല്ലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിദഗ്ദ്ധ പരിശോധന പൂർത്തിയായാൽ മാത്രമേ സംഭവത്തിൽ വ്യക്തത വരു എന്നാണ് പൊലീസ് നിലപാട്.

News Summary ; A young man was found dead on the road in Ernakulam Edappally

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News