കൂത്താട്ടുകുളത്ത് അയൽവാസിയായ യുവാവിനെ വെട്ടികൊലപ്പെടുത്തി

എറണാകുളം കൂത്താട്ടുകുളത്ത് അയൽവാസിയായ യുവാവിനെ വീടുകയറി വെട്ടി കൊലപ്പെടുത്തി. കൂത്താട്ടുകുളം തിരുമാറാടി പഞ്ചായത്തിൽ കാക്കൂർ കോളനിയിലാണ് സംഭവം. കല്ലുവളവിങ്കൽ സണ്ണി വർക്കിയുടെ മകൻ സോണിയാണ് മരിച്ചത്. രാത്രി ഏഴോടെയാണ് സംഭവം.സംഭവത്തിൽ അയൽവാസിയായ പ്രതി മഹേഷ് പൊലീസ് പിടിയിൽ.

ALSO READ:മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

പണി കഴിഞ്ഞ് വീട്ടിലെത്തിയ സോണിയെ മഹേഷ് വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തുകയായിരുന്നു. തലയ്ക്കും നെഞ്ചിനും കുത്തേറ്റ് വീടിനു മുറ്റത്തേക്ക് വീണ സോണിയെ അയൽക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇരുവരും തമ്മിൽ  വാക്കു തർക്കം ഉണ്ടായി എന്ന് നാട്ടുകാർ പറഞ്ഞു.  മൃതദേഹം കൂത്താട്ടുകുളം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
ALSO READ:ഷൂട്ടിങ് സമയത്ത് എന്താണ് സംഭവമെന്ന് മനസിലായില്ല; ഡബ്ബിങ്ങിന് ശേഷമാണ് ആ സിനിമ എന്താണെന്ന് മനസിലായത്: അര്‍ജുന്‍ അശോകന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News