ക്രിക്കറ്റ് ബാറ്റുമായി മൊബൈൽ ഷോപ്പിൽ അതിക്രമിച്ചു കയറി ജീവനക്കാരെ അടിച്ച യുവാവ് പൊലീസ് പിടിയിൽ

ക്രിക്കറ്റ് ബാറ്റുമായി മൊബൈൽ ഷോപ്പിലേക്ക് അതിക്രമിച്ചു കയറി ജീവനക്കാരെ അടിച്ച യുവാവ് പൊലീസ് പിടിയിൽ. പന്തളം ടൌണിൽ പ്രവർത്തിക്കുന്ന കെആർ മൊബൈൽസിൽ ആണ് പ്രതി ആക്രമണം നടത്തിയിരുന്നത്. സംഭവത്തിൽ കടയ്ക്കാട് ഉളമയിൽ സാബുവിൻ്റെ മകൻ റാഷിക് എന്ന റൊക്കിയെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബർ 30-നാണ് സംഭവം. വൈകിട്ട് 6 മണിയോടെ കടയിലേക്ക് കാറിൽ എത്തിയ 3 അംഗ സംഘം കടയിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തുകയായിരുന്നു.

ALSO READ: നേരമിരുട്ടിയാൽ, ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പതുങ്ങിയിരുന്ന് സ്ത്രീകളോട് മോശമായി പെരുമാറുന്ന വിരുതനെ പൊലീസ് പിടികൂടി

സംഭവത്തിൽ വനിതാ ജീവനക്കാരി അടക്കം രണ്ട് പേർക്ക് അന്ന് പരുക്ക് പറ്റിയിരുന്നു. കേസിൽ കടയ്ക്കാട് സ്വദേശികളായ ആദിൽ, അൻസിൽ, റാഷിക്ക് എന്നിവർ അടങ്ങിയ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ക്രിക്കറ്റ് ബാറ്റുമായി കടയിൽ അതിക്രമിച്ചു കയറി കടയിലെ ജീവനക്കാരായ നന്ദുവിനെയും വനിതാ ജീവനക്കാരി സുമിത്രയേയും ആണ് ജീവനക്കാർ അടിച്ചു വീഴ്ത്തിയത്. കേസിലെ മറ്റു രണ്ടു പ്രതികൾ ഇപ്പോഴും ഒളിവിലാണ്. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News