മകള്‍ക്ക് പെരുന്നാള്‍ സമ്മാനവുമായി ഭാര്യവീട്ടിലെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം; സംഭവം തൃശ്ശൂരില്‍

തൃശൂര്‍ ചേലക്കരയില്‍ മകള്‍ക്ക് പെരുന്നാള്‍ സമ്മാനവുമായി ഭാര്യവീട്ടിലെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം. ചേലക്കോട് സൂപ്പിപടി കുണ്ടപ്പാടം വീട്ടില്‍ സുലൈമാനാണ് ഭാര്യ വീട്ടുകാരുടെ മര്‍ദ്ദനമേറ്റത്. ഭാര്യാ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. മര്‍ദ്ദനത്തിന്റെ ഇഇഠഢ ദൃശ്യങ്ങളും പുറത്തു വന്നു.

ALSO READ:ദേവദത്ത് ഷാജി സംവിധായകനാകുന്നു; നിര്‍മാണം ചീയേഴ്‌സ് എന്റര്‍ടെയ്ന്റ്‌മെന്റ്

ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. നാലുമാസത്തോളമായി ഭാര്യയുമായി പിണങ്ങി മാറി താമസിച്ചിരുന്ന സുലൈമാന്‍, പെരുന്നാളിന് മകള്‍ക്ക് പുതിയ വസ്ത്രവും സമ്മാനങ്ങളും വാങ്ങി വീട്ടിലെത്തിയപ്പോഴാണ് ഭാര്യയുടെ മാതാപിതാക്കള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്.

ALSO READ : ബംഗാള്‍ ട്രെയിന്‍ അപകടം ; ഗുഡ്‌സ് ട്രെയിനിന്റെ ഡ്രൈവറടക്കം 15 മരണം

മുളവടി കൊണ്ടും പൈപ്പ് കൊണ്ടുമുള്ള മര്‍ദ്ദനത്തില്‍ സുലൈമാന്റെ തലയ്ക്കും കൈ കാലുകള്‍ക്കും പരിക്കേറ്റു. ആദ്യം ചേലക്കര ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലും, പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും സുലൈമാന്‍ ചികിത്സ തേടി.

ALSO READ:ചെലവേറ്റെടുത്ത് വൃക്ക മാറ്റിവെച്ച് യുവതിക്ക് പുതുജന്മം നല്‍കി കൊല്ലം മെഡിട്രീന ആശുപത്രി

സംഭവത്തില്‍ ഭാര്യാപിതാവ് മൊയ്തുവിനെ ചേലക്കര പോലീസ് അറസ്റ്റ് ചെയ്തു. സുലൈമാന്റെ ഭാര്യ റസീന, ഭാര്യാ പിതാവ് മൊയ്തു, ഭാര്യാ മാതാവ് സഫിയ, എന്നിവര്‍ക്കെതിരെ ചേലക്കര പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News