തമിഴ്‌നാട്ടിൽ പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പെൺകുട്ടിയുടെ സഹോദരന്റെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി കടലിൽ തള്ളി. ചെന്നൈ വിഴുപുരത്താണ് സംഭവം. വിഴുപുരം സ്വദേശി ശിവയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹോട്ടൽ ജീവനക്കാരനായ ശിവ അവധിക്കുവന്നപ്പോഴാണ് പതിനാറുകാരിയെ പീഡിപ്പിച്ചത്. ഇതറിഞ്ഞ പെൺകുട്ടിയുടെ
സഹോദരൻ ഇക്കാര്യം അയാളുടെ സുഹൃത്തുക്കളെ അറിയിച്ചു. ഇതേ തുടർന്ന് നാല്‌പേരടങ്ങുന്ന സംഘം ശിവയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു.
ALSO READ; പ്രസവം സ്വയം നടത്തി; നവജാതശിശുവിന് ദാരുണാന്ത്യം
ഇക്കഴിഞ്ഞ ആറാം തീയതി ഈ വിഷയം സംസാരിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി ശിവയെ പെൺകുട്ടിയുടെ സഹോദരന്റെ സുഹൃത്തുക്കൾ കൂനമേട് ബീച്ചിൽ കൊണ്ടുപോയിരുന്നു. ഇവിടെ വെച്ച് സംഘർഷം ഉണ്ടായതിനെ തുടർന്ന് യുവാക്കൾ ശിവയെ കുത്തിക്കൊന്നു.
തുടർന്ന് കൊലപാതക വിവരം മറച്ചുവെക്കാൻ ഇവർ ശിവയുടെ മൃതദേഹം കടലിൽ തള്ളുകയായിരുന്നു.
രണ്ട് ദിവസത്തിന് ശേഷം ശിവയുടെ മൃതദേഹം പുതുക്കുപ്പത്ത് കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ഇതിൽ ദുരൂഹത ആരോപിച്ച് ഇയളുടെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശിവയുടേത് കൊലപാതകം ആണെന്ന് പൊലീസ് കണ്ടെത്തിയത്. അറസ്റ്റിലായ നാല് പേരിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്.ഇവരെ ജുവനൈൽ ഹോമിലേക്ക് പൊലീസ് അയച്ചിട്ടുണ്ട്. ബാക്കി രണ്ട് പ്രതികളും റിമാൻഡിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here