123 നിലയുള്ള കെട്ടിടത്തില്‍ വലിഞ്ഞുകയറാന്‍ ശ്രമിച്ചു;യുവാവ് അറസ്റ്റില്‍

123 നിലയുള്ള കെട്ടിടത്തില്‍ വലിഞ്ഞുകയറാന്‍ ശ്രമിച്ച ബ്രിട്ടീഷ് വംശജന്‍ ദക്ഷിണ കൊറിയയില്‍ അറസ്റ്റിലായി. ദക്ഷിണ കൊറിയയിലെ
ലോട്ടെ വേള്‍ഡ് ടവറാണ് ഇയാള്‍ കയറാന്‍ ശ്രമിച്ചത്.തിങ്കളാഴ്ചയാണ് സംഭവം.

Also Read: ദളിത് വിഭാഗത്തെ അപമാനിച്ചു; സൊമാറ്റോയ്ക്ക് നോട്ടീസ്

സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെയാണ് ഇയാള്‍ കെട്ടിടത്തില്‍ വലിഞ്ഞു കയറിയത്.വെറും ഷോര്‍ട്ട്‌സ് മാത്രമായിരുന്നു ഇയാള്‍ ധരിച്ചിരുന്നത്.എഴുപത്തിനാലാം നിലവരെ എത്തിയ ഇയാളെ പൊലീസും അഗ്നിശമനസേന ചേര്‍ന്ന്   നിര്‍ബന്ധിച്ച് താഴെ ഇറക്കുകയായിരുന്നു.

Also Read: ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി, ലൈം​ഗികബന്ധത്തിന് നിർബന്ധിച്ചു; പ്രശസ്ത കവി വൈരമുത്തുവിനെതിരെ ഗായിക

കൊറിയയിലെ ഒരു പത്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ജോര്‍ജ് കിംഗ് തോംപ്‌സണ്‍ എന്നാണ് യുവാവിന്റെ പേര്.ചോദ്യം ചെയ്യാന്‍ ഇയാളെ കസ്റ്റഡിയില്‍ എടുത്തതായി അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.എന്നാല്‍ ഇയാളുടെ അറസ്റ്റിനെക്കുറിച്ച്് പൊലീസ് ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News