ട്രെയിൻ യാത്രക്കിടെ ദമ്പതികളുടെ ദേഹത്ത് മൂത്രമൊഴിച്ചു; യുപിയിൽ യുവാവ് അറസ്റ്റിൽ

ട്രെയിൻ യാത്രക്കിടെ ദമ്പതികളുടെ ദേഹത്തേക്ക് മൂത്രമൊഴിച്ച യുവാവ് അറസ്റ്റിൽ, യുപിയിലാണ് സംഭവം. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നിന്നും വിരമിച്ച പ്രോഫ്ഫസറുടെയും ഭാര്യയുടെയും ദേഹത്തേക്ക് മദ്യലഹരിയിലാണ് യുവാവ് മൂത്രമൊഴിച്ചത്. കേസിൽ ദില്ലി സ്വദേശിയായ യുവാവിനെയാണ് ഝാൻസി പൊലീസ് അറസ്റ്റ് ചെയ്തത്.

ദില്ലി കുത്തബ് വിഹാർ സ്വദേശിയായ റിതേഷ് കുമാറാണ് അറസ്റ്റിലായത്. റെയിൽവേ ആക്‌ട് 145ാം വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. മദ്യപിച്ച് മറ്റുള്ള യാത്രക്കാർക്ക് ശല്യമുണ്ടാക്കിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ആർപിഎഫ് അറിയിച്ചു.

Also Read; വിവാഹ വാഗ്‌ദാനം നൽകി പീഡനം; നടൻ ഷിയാസ് കരീം അറസ്റ്റിൽ

ദില്ലിയിൽ നിന്നുള്ള വിദ്യാർത്ഥിയാണ് താനെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞതെന്ന് ആർപിഎഫ് ഉദ്യോഗസ്ഥൻ രവീന്ദ്ര കൗശിക് പറഞ്ഞു. സമ്പ്രക് ക്രാന്തി എക്സ്പ്രസിലാണ് റിതേഷ് കുമാർ കയറിയത്, യുപിയിലെ മണിക്പൂർ ജംങ്ഷനും ഡൽഹിയിലെ ഹസ്രത് നിസാമുദ്ദീനും ഇടയിൽ സർവീസ് നടത്തുന്ന ട്രെയിനാണിത്. ബി3 കോച്ചിലെ അപ്പർ ബർത്തിലാണ് യുവാവ് ഉണ്ടായിരുന്നത്. ഹരാൽപൂർ സ്റ്റേഷനിൽ നിന്നാണ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നിന്നും വിരമിച്ച പ്രൊഫസ്സറും ട്രെയിനിൽ കയറിയത്. ഇവർ ലോവർ ബർത്തിലാണ് ഉണ്ടായിരുന്നത്.

Also Read; മുനമ്പം ബോട്ടപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

യാത്രക്കിടെ യുവാവ് ദമ്പതികളുടെ ദേഹത്തേക്ക് മൂത്രമൊഴിച്ചു. ദമ്പതികൾ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് സഹയാത്രികർ ഇടപെട്ട് ഇയാളെ ബർത്തിൽ നിന്നും മാറ്റി. പിന്നീട് ടിക്കറ്റ് എക്സാമിനറെത്തി ഇയാളെ കോച്ചിൽ നിന്ന് മാറ്റുകയും അടുത്ത ഝാൻസി റെയിവേ സ്റ്റേഷൻ അധികൃതരെ അറിയിക്കുകയും ചെയ്തു.

Also Read; 15000 വർഷങ്ങൾക്ക് മുൻപ് മരിച്ച മനുഷ്യരെ മനുഷ്യർ ഭക്ഷണമാക്കിയിരിക്കാം എന്ന് പഠനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News