ഡ്രൈവിങ് പഠിക്കുന്നത് എങ്ങനെ? റീൽ എടുക്കുന്നതിടെ കാർ 300 മീറ്റർ താഴ്ച്ചയിലുള്ള മലയിടുക്കിലേക്കു വീണ് യുവതിക്ക് ദാരുണാന്ത്യം: വീഡിയോ

ഡ്രൈവിങ് പഠിക്കുന്നത് എങ്ങനെ എന്ന് കാണിക്കുന്ന വീഡിയോ റീൽ എടുക്കുന്നതിടെ കാർ 300 മീറ്റർ താഴ്ച്ചയിലുള്ള മലയിടുക്കിലേക്കു വീണ് യുവതിക്ക് ദാരുണാന്ത്യം. മുംബൈയിലാണ് സംഭവം. വിഡിയോ ചിത്രീകരിക്കുകയായിരുന്ന യുവതിയുടെ സുഹൃത്തിന്റെ ക്യാമറയിൽ ദുരന്ത ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. സംഭവത്തിൽ ശ്വേത ദീപക് സർവേസെ (23) ആണ് മരിച്ചത്. സുഹൃത്ത് സുരാജ് സഞ്ജൗ മുളെ (25) യാണ് വിഡിയോ പകർത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ALSO READ: ‘പശുക്കിടാവിന്‍റെ പാൽ മോഷ്ടിച്ചാണ് നിങ്ങൾ ഭക്ഷണം ഉണ്ടാക്കുന്നത്, സസ്യാഹാരികളുടെ കള്ളത്തരം മനസ്സിലാകുന്നില്ല’, നളിനി ഉനഗറിന് സ്വര ഭാസ്‌കറിന്റെ മറുപടി

തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം സുലിഭഞ്ജൻ കുന്നിലെത്തിയാണ് യുവതിയും സുഹൃത്തും റീല് എടുക്കാൻ എത്തിയത്. ഔറംഗാബാദിലെ സ്വദേശികളാണ് ഇരുവരും. സമൂഹ മാധ്യമങ്ങളിൽ ഈ വീഡിയോ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. വിഡിയോയിൽ ശ്വേത കാർ പുറകോട്ടെടുക്കുന്നതും തുടർന്ന് നിയന്ത്രം വിട്ട് കാർ പുറകോട്ട് പോകുന്നതും കാണാം. കാറിന്റെ വേഗം നിയന്ത്രിക്കാൻ വിഡിയോയിൽ സുഹൃത്ത് വിളിച്ചു പറഞ്ഞെങ്കിലും നിമിഷങ്ങൾക്കുള്ളിൽ കാർ കുഴിയിലേക്ക് മറിയുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാകുന്നത്.

ALSO READ: ‘കോളനി’ എന്ന പദം അടിമത്തത്തിന്റേത്, അത് മേലാളാൻമാർ ഉണ്ടാക്കിയത്, എടുത്തുകളയണം: മന്ത്രി കെ രാധാകൃഷ്ണൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News